ആത്മഹത്യയല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം എന്ന ആശയം വ്യക്തമാക്കി പുറത്തിറക്കിയ പ്രാണ എന്ന ലിറിക്കല്‍ സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. 

 

ടോക്യോ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ സ്വന്തമാക്കിയ മലയാളി പി.ആര്‍. ശ്രീജേഷിന്റെ ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. ജീവിതത്തില്‍ സുഖ, ദുഃഖങ്ങള്‍ മാറി മറിഞ്ഞു വരുമെന്നും ദുഃഖങ്ങളുണ്ടാകുമ്പോള്‍ തളര്‍ന്നുപോകരുതെന്നും ഹോക്കി മത്സരത്തിന്റെ ജയപരാജയങ്ങള്‍ വിവരിച്ച് ശ്രീജേഷ് പറഞ്ഞു.

അധ്യാപകന്‍ മധു വാസുദേവനാണ് പ്രാണയുടെ വരികള്‍ കുറിച്ചിരിക്കുന്നത്. സച്ചിന്‍ ശങ്കറാണ് കവിതാലാപനവും സംഗീതവും ചെയ്തിരിക്കുന്നത്. ബാലശങ്കര്‍ മന്നത്താണ് പ്രാണയുടെ ചിത്രീകരണവും എഡിറ്റും ചെയ്തിരിക്കുന്നത്. സുനില്‍ ലിനസ് ഡേ ആണ് ഗ്രാഫിക്‌സ് ചെയ്തത്.

Content highlights:  lyrical muscial video says about imporatnts of life prana