കണ്ണില്‍ കോര്‍ണിയയുടെ മുന്‍ഭാഗത്ത് നിക്ഷേപിക്കുന്ന പ്രത്യേകതരം ലെന്‍സ് ആണ് കോണ്‍ടാക്ട് ലെന്‍സ്. വളരെ നേര്‍ത്ത പ്ലാസ്റ്റിക് ഫിലിം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. കാഴ്ചപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയിലും ബ്യൂട്ടി മെയ്ക്ക്ഓവറിന്റെ ഭാഗമായും ഇത്തരം ലെന്‍സ് ഉപയോഗിക്കുന്നുണ്ട്. വിദഗ്ധഡോക്ടറുടെ പരിശോധനയ്ക്ക് ശേഷമേ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാവൂ. താരതമ്യേന വിലകൂടുമെങ്കിലും മാസംതോറും മാറ്റേണ്ട ലെന്‍സ് ആണ് നല്ലത്. രണ്ടായിരം മുതല്‍ അയ്യായിരം രൂപവരെ വിലവരും. ഇത്തരം ലെന്‍സ് ഉപയോഗിക്കുന്നവര്‍ക്ക് പ്ലെയിന്‍ഗ്ലാസോ കൂളിങ് ഗ്ലാസോ ഉപയോഗിക്കാന്‍ തടസ്സമില്ല.  

* കോണ്‍ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങരുത്.
* കോണ്‍ടാക്ട് ലെന്‍സുകള്‍ വയ്ക്കുന്നതിനും ഊരിമാറ്റി സൊല്യൂഷനില്‍ ഇട്ടുവെയ്ക്കുന്നതിനും മുന്‍പ് കൈകള്‍ വൃത്തിയായി കഴുകി ഉണക്കണം.
* ലെന്‍സ് ഇട്ടുവെയ്ക്കുന്ന സൊല്യൂഷന്‍ എല്ലാദിവസവും മാറ്റണം.
* ടാപ്പിലെ വെള്ളം ഉപയോഗിച്ച് ലെന്‍സ് കഴുകരുത്.
* കണ്ണെഴുതുന്നതിനും സൗന്ദര്യലേപനങ്ങളോ ഷേവിങ് ക്രീമുകളോ ഉപയോഗിക്കുന്നതിനും മുന്‍പ് കോണ്‍ടാക്ട് ലെന്‍സ് നിക്ഷേപിക്കണം.
* ലെന്‍സ് ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം.
* ലെന്‍സ് ഉപയോഗിക്കുമ്പോള്‍ തുള്ളിമരുന്ന് പോലുള്ളവ കണ്ണില്‍ ഒഴിക്കരുത്.
* ലെന്‍സ് ധരിച്ച് നീന്താനോ ഷവറുപയോഗിച്ച് കുളിക്കാനോ പാടില്ല.
* പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ലെന്‍സ് ഉപയോഗിക്കരുത്.

തയ്യാറാക്കിയത്
പി.വി.സുരാജ്

വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ.ലക്ഷ്മി ജെ.
കണ്‍സല്‍ട്ടന്റ്

അനു കുര്യാക്കോസ്
ഒപ്‌റ്റോമെട്രിസ്റ്റ്
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട്, എറണാകുളം


ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content highlights: world sight day 2021 to know more about contact lens usage