സ്വന്തം ജീവന്‍ പണയം വെച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും കോവിഡ്-19 വാര്‍ഡില്‍ ജോലി ചെയ്യുന്നത്. ഡ്യൂട്ടി സമയത്ത് ധരിക്കുന്ന പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പി.പി.ഇ.) കിറ്റ് ധരിക്കുന്നതിനും ഡ്യൂട്ടിക്കു ശേഷം അഴിച്ചുമാറ്റുന്നതിനും കര്‍ശനമായ ചിട്ടകളുണ്ട്. ധരിച്ചിരിക്കുന്ന പി.പി.ഇ. കിറ്റ് അഴിച്ചുമാറ്റുമ്പോള്‍ എവിടെയെങ്കിലും ഒന്നു പിഴച്ചുപോയാല്‍ രോഗബാധ ഉറപ്പാണ്. പി.പി.ഇ. കിറ്റ് അഴിച്ചുമാറ്റുന്ന പ്രൊസീജിയര്‍ ഡഫിങ് (Doffing) എന്നാണ് അറിയപ്പെടുന്നത്. നാലു മുതല്‍ ആറുമണിക്കൂര്‍ വരെ നീളുന്ന ഡ്യൂട്ടിക്കു ശേഷം പി.പി.ഇ. കിറ്റ് അഴിച്ചുമാറ്റുന്ന വീഡിയോ നമുക്ക് കാണാം. തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് അജോ സാം വര്‍ഗീസ് തയ്യാറാക്കിയ ഈ വീഡിയോ കണ്ടുനോക്കൂ...

Content Highlights: World Nurses Day 2021,  PPE Doffing steps how to remove PPE kit after Covid 19 duty, Health