ലോക നഴ്സസ് ദിനത്തോട് അനുബന്ധിച്ച് നഴ്സുമാർക്ക് വ്യത്യസ്തമായ രീതിയിൽ ആദരമർപ്പിച്ചിരിക്കുകയാണ് തമിഴ്നാട് ഇ.എസ്. ഐ. ഹോസ്പിറ്റൽ ഡീൻ. 

കോവിഡ് കാലത്തെ സേവനങ്ങൾക്ക് ആദരമർപ്പിച്ചാണ് അദ്ദേഹം ആരോ​ഗ്യപ്രവർത്തകർക്ക് മുൻപിൽ മുട്ടുകുത്തി ആദരമർപ്പിച്ചത്. കോയമ്പത്തൂർ ഹോസ്പിറ്റൽ ഡീൻ എം. രവീന്ദ്രനാണ് വ്യത്യസ്തമായ രീതിയിൽ ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരമർപ്പിച്ചത്. 

കോവിഡിനെ കീഴടക്കിയാൽ അതിനുള്ള അഭിനന്ദനങ്ങൾ നിങ്ങൾക്കാണെന്നും പാരാമെഡിക്കൽ ജീവനക്കാരെ കോവിഡിനെതിരായ പോരാട്ടത്തിൽ നയിക്കുന്നത് നഴ്സുമാരാണെന്നും അദ്ദേഹം പറഞ്ഞു. 

മുട്ടിൽ നിന്ന് നഴ്സുമാർക്ക് ആദരമർപ്പിക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ വെെറലായിട്ടുണ്ട്. 

Content Highlights: World Nurses Day 2021, Dean of ESI hospital kneels down in front of Nurses, Health