തീരുമാനം നിങ്ങളുടേതാണ്‌

പുകവലി ഒരു നല്ല ശീലമല്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് വലിച്ച് കൂട്ടുന്നത്. മനസ് വെച്ചാല്‍ നിര്‍ത്താമെങ്കിലും വീണ്ടും വീണ്ടും ഇതിലേക്ക് പെട്ട് പോവുകയാണ് ഓരോ ആളുകളും. പുകവലിയോട് നോ പറയേണ്ടതും തീരാരോഗങ്ങളില്‍ നിന്ന് മാറി നില്‍കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ കുടുംബത്തിന് വേണ്ടിയും നമ്മെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയും നമുക്കത് ഉറപ്പ് നല്‍കാം. കൃത്യമായ ചികിത്സയും മരുന്നുമുണ്ടെങ്കില്‍ എത്ര വലിയ പുകവലിയെയും എന്നെന്നേക്കുമായി മാറ്റിനിര്‍ത്താമെങ്കിലും ഇത് പലരും തിരിച്ചറിയുന്നില്ല. സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളും പല സ്വകാര്യ ആശുപത്രികളും ഏറ്റവും നൂതനമായ ചികിത്സ തന്നെയാണ് പുകവലിക്കടിമപ്പെട്ടവര്‍ക്ക് നല്‍കുന്നത്. താന്‍ കൂടെ കൂട്ടിയ ഈ ദുശീലം എന്നെയും എന്റെ കുടുംബത്തെയും എന്നന്നേക്കുമായി തകര്‍ക്കുമെന്ന ബോധ്യത്തോടെ ചികിത്സയ്‌ക്കെത്തണമെന്ന് മാത്രം.

 

Smoke

പുകവലിയുടെ രൂപവും ഭാവവും മാറിയ ഒരു പുതിയ കാലത്തിലൂടെയാണ് നമ്മള്‍ കടന്ന് പോവുന്നത്. സാധാരണ സിഗരറ്റ് വലി പോലെയുള്ള ശീലങ്ങള്‍  കുറഞ്ഞെങ്കിലും അവയ്ക് കഞ്ചാവ് സിഗരറ്റും വിദേശങ്ങളിലുള്ള ശീഷ പോലുള്ള പുകയും വഴിമാറി കൊടുത്തിരിക്കുകയാണ്. വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് ഇത്തരം നൂതന പുകയില ഉല്‍പന്നങ്ങള്‍ എത്തുന്നതെങ്കിലും പലപ്പോഴും ഇതിന് അടിമപ്പെട്ടവരെ തിരിച്ചറിയുന്നത് ഏറെ വൈകിപ്പോയ സമയത്തായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

Smoke 2

ഒറ്റയടിക്ക് നോ പറയേണ്ട
ഏറെ നാളായി കൂടെ കൂട്ടിയ പുകയിലയോട് ഒറ്റയടിക്ക് നോ പറയുകയെന്നത് എത്ര എളുപ്പമല്ല. ഇതിനായുള്ള പ്രധാനമാര്‍ഗം ഉള്ളിലേക്കെടുക്കുന്ന ലഹരിയുടെ അളവ് കുറക്കുക എന്നതാണ്. പക്ഷെ മനസ് വെക്കണമെന്ന് മാത്രം. ലഹരിയുടെ അളവ് കുറച്ച് കൊണ്ടുവരുന്നതിലൂടെ ഒറ്റയടിക്ക് നിര്‍ത്തുമ്പോഴുള്ള ശാരീരിക പ്രശ്‌നങ്ങളെയും ഇല്ലാതാക്കാം.

 

Smoke 3

നിക്കോട്ടിന്‍ തെറാപ്പി
പുകവലി പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഇത് പല തരത്തിലുള്ള ശരീരിക പ്രശ്‌നത്തിലൂടെ നമ്മളെ വീണ്ടും ഇതിലേക്ക് ആകര്‍ഷിപ്പിച്ച് കൊണ്ടിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത് ഒഴിവാക്കാനുള്ള ആധുനിക ചികിത്സാ രീതിയാണ് നിക്കോട്ടിന്‍ തെറാപ്പി. നിക്കോട്ടിന്‍ മിഠായി, നിക്കോട്ടിന്‍ ച്യൂയിംങ്ഗം, നിക്കോട്ടിന്‍ പ്ലാസ്റ്റര്‍ എന്നിവ ഇതിന് ഉദാഹരണമാണ്. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഇത്തരം ചികിത്സ ഇപ്പോള്‍ ലഭ്യമാണ്.

 

Smoke 4

നിങ്ങള്‍ ഒറ്റയ്ക്കല്ല
തന്റെ സുഹൃത്തോ അല്ലെങ്കില്‍ വീട്ടുകാരോ സ്ഥിരമായി പുകവലിക്കുന്നത് ഇഷ്ടമുള്ളവര്‍ കുറവായിരിക്കും. അതുകൊണ്ട് തന്നെ പുകവലി നിര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റാവുന്ന എന്ത് സഹായവും നല്‍കാനും അവര്‍ തയ്യാറായിരിക്കും. അതുകൊണ്ട് തന്നെ തന്റെ അടുത്ത ആളുകളോട്‌ തന്നെ സാഹായിക്കണമെന്ന് തുറന്ന് പറയുക .

 

Mental sress

മാനസിക സമ്മര്‍ദ്ധം കുറയ്ക്കാം
മാനസിക സമ്മര്‍ദ്ധം കുറയ്ക്കുക എന്നത് തന്നെയാണ് പുകയിലയോട് നോ പറയാനുള്ള ഏറ്റവും അടിസ്ഥാന മാര്‍ഗം. യോഗ, മ്യൂസിക് തെറാപ്പി, മസാജിംഗ്,വ്യായാമം തുടങ്ങിയ കാര്യങ്ങള്‍ മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനുള്ള പ്രധാനമാര്‍ഗമാണ്.

 

Liquor

മദ്യത്തിനോടും നോ പറയാം
പുകവലിക്ക് പ്രേരകമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് മദ്യപാനം. പുകവലി നിര്‍ത്തിയവരെ പോലും വീണ്ടും ഇതിലേക്ക് വലിച്ചഴിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന്്. അതുകൊണ്ട് തന്നെ  പുകവലി നിര്‍ത്താന്‍ ആഗ്രഹമുള്ളവര്‍ മദ്യത്തെയും അകലത്തിലേക്ക് മാറ്റിവെക്കേണ്ടതുണ്ട്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.