ലച്ചോറില്‍ ന്യൂറോ ട്രാന്‍സ്മിറ്റര്‍ രാസപദാര്‍ഥങ്ങളുടെ പ്രവര്‍ത്തന വ്യതിയാനമാണ് മാനസികരോഗം ഉണ്ടാക്കുന്നത്. കുടുംബാന്തരീക്ഷത്തിലും സാമൂഹ്യ അന്തരീക്ഷത്തിലും ഉണ്ടാകുന്ന സമ്മര്‍ദം, പാരമ്പര്യം എന്നിവ ഈ വ്യതിയാനം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. 

തലച്ചോറിലുള്ള രാസവ്യതിയാനത്തെ നേരെയാക്കുവാന്‍ മരുന്നിന് കഴിവുണ്ട്. മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലും തോതിലും കഴിക്കേണ്ടത് രോഗവിമുക്തിയ്ക്ക് അത്യാവശ്യമാണ്. 

മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • മരുന്ന് കഴിക്കുമ്പോള്‍ ചെറിയ തോതിലുള്ള ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. 
 • പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് കരുതി സ്വയം മരുന്ന് നിര്‍ത്തരുത്. 
 • മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും നിസ്സാരവും കുറച്ചുകാലം മാത്രം നീണ്ടുനില്‍ക്കുന്നതുമാണ്. എന്നാല്‍ രോഗം ജീവിതങ്ങള്‍ മാറ്റിമറിക്കാം. 
 • ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത്. 
 • മാനസിക രോഗത്തിന്റെ കാരണം ഭൂതവും പ്രേതവും മന്ത്രവാദവുമല്ല. അത് പൂര്‍വ പാപങ്ങളുടെ ശിക്ഷയുമല്ല. 
 • ഉറക്കക്കുറവ്, അമിതവും അകാരണവുമായ ദേഷ്യം, സ്വയം ഒറ്റപ്പെടല്‍, പെരുമാറ്റത്തില്‍ വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ചികിത്സ ലഭ്യമാക്കുക. 

കുടുംബത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • അമിതമായ ലാളന അരുത്. 
 • രോഗാവസ്ഥയിലെ വ്യക്തിയുടെ പ്രശ്‌നങ്ങളോ വാക്കുകളോ വെച്ച് ആ വ്യക്തിയോട് ശത്രുതാ മനോഭാവത്തോടെ പെരുമാറരുത്, കുത്തുവാക്കുകള്‍ പറയരുത്. 
 • ആ വ്യക്തിയെ കുടുംബത്തിന്റെ ഭാഗമാക്കുക, വീട്ടില്‍ തീരുമാനം എടുക്കുമ്പോള്‍ അഭിപ്രായം ആരായുക.
 • രോഗമുള്ള വ്യക്തിയെ ഒറ്റപ്പെടുത്തരുത്. അവരെ ഒറ്റപ്പെടാന്‍ അനുവദിക്കയുമരുത്. 

സമൂഹം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • രോഗം വന്ന വ്യക്തിയുടെ കഴിവുകള്‍ വികസിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഒരുക്കുക. 
 • രോഗം വന്ന വ്യക്തിയുടെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തുക. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന സന്നദ്ധ സംഘടനകളുമായി ബന്ധപ്പെടുക.

കടപ്പാട്: 
ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം

Content Highlights: World Mental Health Day 2021, What Is Mental Illness, Health, Mental Health