ന്റെ ചിന്തയാണ് ശരി, ഞാന്‍ ചെയ്യുന്നതാണ് ശരി എന്ന മനോഭാവം വെച്ചു പലര്‍ത്തുന്നവരുണ്ട്.  അത്തരമൊരു മനോഭാവവുമായി മുന്നോട്ട് പോയാല്‍ വ്യത്യസ്ത അഭിപ്രായങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരും. അനാവശ്യമായ ഈഗോ സ്വന്തം പരാജയത്തിലേക്കായിരിക്കും നയിക്കുക. അതുകൊണ്ടു തന്നെ അങ്ങനെയൊരു ചിന്താഗതി ഉണ്ടെങ്കില്‍ അത് മാറ്റിയെടുക്കണം. ഈഗോ മാറ്റിവെച്ച് വേണം ലോകത്തെ കാണാന്‍. അതിനായി ചില കാര്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം. 

ക്ഷമിക്കാന്‍ ശീലിക്കുക

ദുര്‍ബലമായ മനസ്സുള്ളവര്‍ക്ക് ക്ഷമശീലിക്കാന്‍ സാധിക്കില്ല. അതിന് നല്ല മനക്കരുത്ത് വേണം. നിങ്ങള്‍ക്കതുണ്ടെന്ന് ഉറച്ച് വിശ്വസിക്കുക. അപ്പോള്‍ മനസ്സ് സന്തോഷം കണ്ടെത്തും. അത് നിങ്ങളെ മുന്നോട്ട് നയിക്കും. 

തുറന്നു സംസാരിക്കുക

വികാരങ്ങളും സങ്കടങ്ങളും മനസ്സില്‍ അടക്കിവെക്കുന്നത് പതിയെ ഈഗോ കൂട്ടും. ഏറ്റവും അടുത്ത, ജീവിതത്തെ പോസിറ്റീവായി കാണുന്ന ഒരാളോട് മനസ്സ് തുറന്നു സംസാരിക്കുക. അത് നമ്മുടെ അസംതൃപ്തികളെ അകറ്റി ഈഗോ ഇല്ലാതാക്കും.

നിശബ്ദത ശീലിക്കുക

നിശബ്ദമായ അന്തരീക്ഷത്തില്‍ ദിവസവും അല്‍പ്പനേരം ഇരിക്കുക. അപ്പോള്‍ മനസ്സില്‍ പോസിറ്റീവ് എനര്‍ജി നിറയും. സുഖാവസ്ഥയുണ്ടാകും. 

നന്ദി പറയുക

പുഞ്ചിരിച്ചു കൊണ്ട് ദിവസങ്ങള്‍ തുടങ്ങുക. ലഭിച്ച എല്ലാ സഹായങ്ങള്‍ക്കും ദിവസവും നന്ദി പറയുക. അത് മനസ്സില്‍ ശുഭചിന്തകള്‍ നിറച്ച് പോസിറ്റീവ് ആകാന്‍ സഹായിക്കും. 

Content Highlight: World Mental Health Day 2021, Health, Ego, Mind and Mental Health