യറിന്റെ പിന്നിലായി നട്ടെല്ലിന്റെ ഇരുവശങ്ങളിലുമായാണ് വൃക്കയുടെ സ്ഥാനം. പയറുമണിയുടെ ആകൃതിയാണിതിന്. വൃക്കകള്‍ ശരീരത്തിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.

  • രക്തം ശുദ്ധീകരിച്ച് ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ മൂത്രത്തിലൂടെ പുറന്തള്ളുന്നു. ഒരു മിനിറ്റില്‍ രണ്ട് വൃക്കകളിലൂടെയും 1.2 ലിറ്റര്‍ രക്തം കടന്നുപോകുന്നു.
  • ശരീരത്തിലെ ലവണങ്ങളുടെയും ജലാംശത്തിന്റെയും തോത് കൃത്യമായി നിലനിര്‍ത്തുന്നു. 
  • സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, കാത്സ്യം തുടങ്ങിയവയുടെ അളവ് ശരിയായ നിലയില്‍ നിലനിര്‍ത്തുന്നു
  • ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് മജ്ജയിലാണെങ്കിലും അതിനുള്ള നിര്‍ദേശം പോകുന്നത് വൃക്കയില്‍ നിന്നാണ്. വൃക്കയിലെ എറിത്രോപോയിറ്റിന്‍ എന്ന ഹോര്‍മോണാണ് ഇത് നിയന്ത്രിക്കുന്നത്. 
  • രക്തസമ്മര്‍ദത്തെ കൃത്യമായി നിലനിര്‍ത്തുന്നത് വൃക്കയിലെ റെനിന്‍ എന്ന എന്‍സൈം ആണ്. 
  • അസ്ഥികള്‍ക്ക് ബലം നല്‍കുന്ന വിറ്റാമിന്‍ ഡി-യെ സജീവമാക്കുന്നത് വൃക്കയാണ്.

    Content Highlights: World Kidney Day 2021 Role of kidney in human, Health, Kidney Health