വൃക്കരോഗം പുരോഗമിക്കുമ്പോഴാണ് സാധാരണമായി ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. അതേസമയം, ഈ ലക്ഷണങ്ങള്‍ വൃക്കരോഗം കൊണ്ട് മാത്രം ഉണ്ടാവുന്നതാണ് എന്ന് അര്‍ഥവുമില്ല. എങ്കിലും ലക്ഷണങ്ങളെ അവഗണിക്കാതെ ഉടന്‍ പരിശോധന നടത്തുകയാണ് വേണ്ടത്.

  • മുഖത്തും കാലുകളിലും വയറിലും കാണുന്ന നീര്. രാവിലെ ഉറക്കമുണരുമ്പോള്‍ കണ്ണുകള്‍ക്ക് ചുറ്റും നീര് വരാം.
  • വിളര്‍ച്ച, നീണ്ടുനില്‍ക്കുന്ന ക്ഷീണം, കിതപ്പ് ഇവ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുമ്പോള്‍ ഉണ്ടാകുന്നു.
  • വിശപ്പില്ലായ്മ, രുചി നഷ്ടം, മനംപിരട്ടല്‍
  • വൃക്കരോഗികളില്‍ അമിത രക്തസമ്മര്‍ദവും ഉണ്ടാകാറുണ്ട്.
  • നട്ടെല്ലിന്റെ അടിഭാഗത്തായി വേദനയും കൈകാലുകളില്‍ പിടുത്തവും ദേഹത്ത് ചൊറിച്ചിലും ഉണ്ടാകാം.
  • മൂത്രത്തിന്റെ അളവ് കുറയാം. തുടരെ മൂത്രം പോവുക, രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കേണ്ടി വരുക, മൂത്രത്തില്‍ രക്തമോ പഴുപ്പോ ഉണ്ടാവുക, മൂത്രം അമിതമായി പതയുക.

Content Highlights: World Kidney Day 2021, Kidney disease should be suspected when these symptoms are seen, Health, Kidney Health