മിത രക്തസമ്മര്‍ദം നെഫ്രോണുകളെ കേടുവരുത്തും. അവയ്ക്ക് അരിച്ചെടുക്കാനുള്ള ശേഷി നഷ്ടപ്പെടും. രക്തക്കുഴലുകള്‍ക്ക് കേട് വരുന്നതോടെ വൃക്കയിലെ കോശങ്ങള്‍ക്ക് ശരിയായ രീതിയില്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കാതെ വരും. ഇതും വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. വൃക്കയിലെ തകരാറുകള്‍ രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. 

ശ്രദ്ധിക്കേണ്ടത്
* രക്തസമ്മര്‍ദം ആരോഗ്യകരമായ അനുപാതത്തില്‍ നിലനിര്‍ത്തണം. 120/80 mm/Hb ആണ് ആരോഗ്യകരമായ രക്തസമ്മര്‍ദനില. അതിന് മുകളിൽ ഹൈപ്പർ ടെൻഷനാണ്. 
* വര്‍ഷത്തില്‍ രണ്ടു തവണെയങ്കിലും ബി.പി. പരിശോധിച്ചറിയണം. 
*ചെറുപ്രായത്തിൽ തന്നെ ബി.പി. കൂടുതലാണെങ്കില്‍ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. 
* ബി.പിക്ക് മരുന്ന് കഴിക്കുന്നവര്‍ അത് നിയന്ത്രണത്തിലായാൽ പോലും മരുന്ന് 
പെട്ടെന്ന് നിര്‍ത്തരുത്. അത് ബി.പി. ഉയരാനും വൃക്കയുടെ പ്രവർത്തനത്തെ 
ബാധിക്കാനും ഇടയാക്കും. 
* ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ ഓരോ മാസവും ബി.പി. പരിശോധന നടത്തണം
* ചെറുപ്രായത്തില്‍ തന്നെ ബി.പി. കൂടുതലാണെങ്കില്‍ വൃക്കയുടെ പ്രവര്‍ത്തനവും പരിശോധിക്കണം. 
* ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. 
* പാരമ്പര്യമായി അമിത ബി.പി. ഉള്ളവര്‍ വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം. 
* ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ശീലമാക്കണം. അതുവഴി 5-10 mmHb വരെ ബി.പി. കുറയ്ക്കാനാകും. 
* ലഹരി വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക. 
* മനസ്സമ്മര്‍ദം ഒഴിവാക്കുക. 

Content Highlights: World Kidney Day 2021, Kidney Disease caused by High Blood Pressure, Health, Kidney Health, High Blood Pressure