വൃക്കരോഗത്തിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസ് നിലകൂടിയാല്‍ വൃക്കയുടെ ജോലിഭാരം കൂടും. ക്രമേണ നെഫ്രോണുകള്‍ തകരാറിലാകും. കൂടാതെ പ്രമേഹം നാഡികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അപ്പോള്‍ മൂത്രം പൂര്‍ണമായും ഒഴിഞ്ഞു പോകാതെ വൃക്കകള്‍ക്ക് സമ്മര്‍ദം കൂടുകയും വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയും ചെയ്യും. 

ശ്രദ്ധിക്കേണ്ടത്

  • പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കുക. രക്തത്തിലെ ഷുഗര്‍നില ഭക്ഷണത്തിന് മുന്‍പ് 110mg/dl -ല്‍ കുറവായിരിക്കണം. 
  • ഭക്ഷണംകഴിച്ച് രണ്ട് മണിക്കൂറിന് ശേഷം ഷുഗര്‍നില 140-നും 160-നും ഇടയില്‍ നിലനിര്‍ത്തണം. 
  • എച്ച്.ബി.എ.വണ്‍.സി. ഏഴ് ശതമാനത്തില്‍ താഴെ നിലനിര്‍ത്തണം. 
  • ടൈപ്പ് 2 പ്രമേഹമുള്ളവർ പ്രമേഹം നിർണയിച്ച ഉടൻ വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. പിന്നീട് വർഷം തോറും ഈ പരിശോധന ആവർത്തിക്കുകയും വേണം. ഗ്ലോമറുലാർ ഫിൽട്രേഷൻ നിരക്കും മൂത്രത്തിലെ ആൽബുമിനും വിലയിരുത്തണം. 
  • പ്രമേഹരോഗികള്‍ ആഹാരത്തില്‍ കൊഴുപ്പിന്റെയും പ്രോട്ടീനിന്റെയും അളവ് കുറയ്ക്കണം. 
  • പതിവായി വ്യായാമം ചെയ്യുക. 
  • ലഹരി വസ്തുക്കള്‍ ഉപേക്ഷിക്കുക. 
  • മൂത്രാശയ അണുബാധ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടുക. 
  • പ്രമേഹത്തിനുള്ള ഗുളിക കഴിച്ചതുകൊണ്ടാണ് വൃക്കരോഗം വരുന്നത് എന്ന വാദം തീർത്തം തെറ്റാണ്. ഉചിതമായ സമയത്ത് അനുയോജ്യമായ ഡോസിൽ മരുന്നു കഴിച്ചാല്‍ മാത്രമേ വൃക്കരോഗം തടയാൻ കഴിയൂ എന്നതാണ് വാസ്തവം. 

Content Highlights: World Kidney Day 2021, How Diabetes affects kidney, Health, Kidney Health