ഗ്ലോമറുലാര്‍ രോഗങ്ങള്‍: വൃക്കയിലെ ചെറുരക്തക്കുഴലുകളായ ഗ്ലോമറുലസുകളെ ബാധിക്കുന്ന രോഗങ്ങള്‍, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, തുടര്‍ച്ചയായ അണുബാധ, സ്‌ക്ലീറോട്ടിക് രോഗങ്ങള്‍.

പാരമ്പര്യം: ജനിതക തകരാറുകള്‍ വൃക്കരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. വൃക്കകളില്‍ ചെറുമുഴകള്‍ വന്ന വൃക്കയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് പാരമ്പര്യ വൃക്കരോഗത്തില്‍ ഉള്‍പ്പെടും. 

കുട്ടികളിലെ വൃക്കരോഗങ്ങള്‍: കുട്ടികളില്‍ ഉണ്ടാകുന്ന വൃക്കതകരാറുകള്‍ ഉടന്‍ ചികിത്സിച്ചില്ലെങ്കില്‍ ഭാവിയില്‍ വൃക്ക പരാജയത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റീരിയര്‍ യുറീത്രല്‍ വാല്‍വ്, വെസൈക്കോ യുറിനിക് റിഫ്‌ളക്‌സ് എന്നീ രോഗങ്ങളാണ് കുട്ടികളില്‍ കൂടുതലായി കാണുന്നത്. 

മരുന്നുകളുടെ അമിത ഉപയോഗം: ചില മരുന്നുകളുടെ അമിത ഉപയോഗം വൃക്കകളെ ബാധിക്കാം. പ്രത്യേകിച്ചും വേദന സംഹാരികളുടെ അമിത ഉപയോഗം. 

മറ്റുകാരണങ്ങള്‍: വിഷബാധ, ശക്തമായ ആഘാതം, പോസ്റ്റേറ്റ് വീക്കം, വൃക്കയിലെ കല്ല്, അമിതവണ്ണം, കൊളസ്‌ട്രോള്‍ കൂടുന്നത് എന്നിവയും വൃക്കരോഗത്തിന് കാരണങ്ങളാകാം.

Content Highlights: World Kidney Day 2020 other diseases causes kidney disease