കോവിഡാനന്തര കാലത്തെ ഹൃദയ പരിചരണം സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. കാരണം നേരത്തെ ഹൃദ്രോഗം ബാധിച്ചവര്‍ക്ക് കോവിഡ് രോഗം വന്നു മാറിയ ശേഷവും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ഈ ചര്‍ച്ചയ്ക്കു കാരണം. കോവിഡ് -19 രോഗം വന്നു ഭേദമായശേഷവും നെഞ്ചുവേദന, പെട്ടെന്നുള്ള കിതപ്പ്, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഉയര്‍ന്ന വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. തയ്യാറാക്കിയത് തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ  സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്  ഡോ. മനോജ് കുമാര്‍ പി. അവതരിപ്പിച്ചത് അനുസോളമന്‍. എഡിറ്റ് ദിലീപ് ടി.ജി