കോഴിക്കോട്: ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍, കാലിക്കറ്റ് കാര്‍ഡിയോളജി ക്ലബ്ബ്, ഐ.എം.എ. കോഴിക്കോട് ബ്രാഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ സൈക്ലത്തോണ്‍ നടത്തി. കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍ കാലിക്കറ്റ് കാര്‍ഡിയോളജി ക്ലബ്ബ് പ്രസിഡന്റ് ഡോ. ഖാദര്‍ മുനീര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഡോ. അലി ഫൈസല്‍, ഡോ. ജയേഷ് ഭാസ്‌കരന്‍, ഡോ. സജീര്‍ കെ.ടി., ഡോ. രാകേഷ് എസ്.വി. എന്നിവര്‍ നേതൃത്വം നല്‍കി.

പുതിയാപ്പ ഹാര്‍ബര്‍വരെയും കോതിപ്പാലം വരെയും പോയി തിരിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനുമുന്നില്‍തന്നെ അവസാനിച്ചു.

Content Highlights: World Heart Day 2021, Cyclothon for heart health, Health