റെ ഒമേഗ 3-ഫാറ്റി അമ്ലങ്ങളും പ്രോട്ടീനും അടങ്ങിയ മത്സ്യങ്ങള്‍ തന്നെയാണ് ഹൃദയ സൗഹൃദ ഭക്ഷണങ്ങളില്‍ പ്രധാനം. മത്തി, അയല, ചൂര എന്നിവ ഉദാഹരണം. 'നല്ല' എച്ച്.ഡി.എല്‍. കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുക, ശ്വേതരക്താണുക്കളുടെ പ്രവര്‍ത്തനക്ഷമത തളര്‍ത്തി രക്തം കട്ടപിടിക്കുന്നതിനെ തടയുക, ധമനികള്‍ ചുരുങ്ങുന്നത് തടയുക, ഫൈബ്രിനോജന്റെ പ്രവര്‍ത്തനക്ഷമത കുറയ്ക്കുക, കോശനാശം കുറയ്ക്കുക, ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കുക, പ്രഷര്‍ കുറയ്ക്കുക ഇങ്ങനെ പോകുന്നു മത്സ്യത്തിന്റെ ഗുണങ്ങള്‍.

നാരുകള്‍ അടങ്ങിയവ: പ്രകൃതിയുടെ നാരുകള്‍ അടങ്ങുന്ന ആഹാരപദാര്‍ഥങ്ങള്‍ 'ചീത്ത' എല്‍.ഡി.എല്ലിനെ കുറയ്ക്കുന്നു. ഓട്‌സ്, പയറുകള്‍, ബീന്‍സ്, ഗോതമ്പ്, കാബേജ്, പപ്പായ, ചക്ക, കപ്പലണ്ടി, തവിടുള്ള ആഹാരപദാര്‍ഥങ്ങള്‍, റാഗി, ചോളം ഇവയില്‍ നാരുകള്‍ സുലഭമായുണ്ട്. പ്രകൃതിയുടെ ഫൈബറുകള്‍ കൊളസ്ട്രോളിന്റെ ആഗിരണം ലഘൂകരിക്കും.

വെളുത്തുള്ളി: വെളുത്തുള്ളി ഹൃദയത്തിന്റെ ഔഷധമാണ്. രക്തത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നു, ധമനികളെ വികസിപ്പിക്കുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടഞ്ഞ് രക്തപര്യയനം സുഗമമാക്കുന്നു.

പഴങ്ങളും പച്ചക്കറികളും: ആപ്പിള്‍, ഒലിവെണ്ണ, പൈനാപ്പിള്‍, തേന്‍, മല്ലി, ബാര്‍ലി, മുന്തിരി, നെല്ലിക്ക, പാവയ്ക്ക ഇവ ഹൃദയത്തിന് പരിരക്ഷ നല്‍കുന്നു. വിറ്റാമിനുളില്‍ 'ബി'യും 'ഇ'യും ഹൃദയസൗഹൃദമാണ്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വിറ്റാമിന്‍-എ, ബീറ്റാകരോട്ടിന്‍, വിറ്റാമിന്‍-സി, വിറ്റാമിന്‍-ഇ എന്നിവയടങ്ങുന്ന പഴങ്ങളും പച്ചക്കറികളും നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ഗ്രീന്‍ടീ:  ആരോഗ്യപൂര്‍ണമായ പാനീയമാണ് ഗ്രീന്‍ ടീ. പോഷകമൂല്യങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഈ പാനീയം ദിവസേന കുടിക്കുക.

നാടന്‍ ഭക്ഷണങ്ങള്‍: നല്ല നാടന്‍ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം. ഫാസ്റ്റ് ഫുഡിലും കണ്ണിനാകര്‍ഷകവും ഏറെ സ്വാദിഷ്ടവുമായ മറ്റ് ആഹാരങ്ങളിലും പതിയിരിക്കുന്ന അപകടങ്ങള്‍ നാം മനസ്സിലാക്കണം. ബര്‍ണാഡ് ഷാ പറഞ്ഞതുപോലെ 'നിങ്ങളുടെ ആമാശയം വിഷഭക്ഷണങ്ങളുടെ ഒരു ശവപ്പറമ്പാക്കരുത്.'

Content Highlights: World Heart Day 2021, Best diet for healthy heart, Food, Heart Health