പ്രായ-ലിംഗ ഭേദമന്യേ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുമോ? എങ്ങനെയാണ് അത്? ഹൃദയധമനികളില്‍ ഉണ്ടാകുന്ന തടസ്സങ്ങളോ  ഹൃദയത്തിലെ വൈദ്യുതതരംഗങ്ങളിലെ തകരാറുകളോ മൂലം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മരണത്തിന് വരെ കാരണമായേക്കാം. പ്രായമാകുന്നതിനനുസരിച്ച് ഹൃദയ ധമനികളിലെ ബ്ലോക്കുമൂലം ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്, പ്രത്യേകിച്ചും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടെങ്കില്‍. കൂടാതെ പുകവലിയും ഇതിനൊരു വലിയൊരളവ് വരെ കാരണമാണ്. എങ്കിലും ഇവയെല്ലാം കൗമാരത്തിലോ ചെറുപ്പത്തിലോ ഉള്ള ഹൃദയസ്തംഭനത്തിന് കാരണമാകാനുള്ള സാധ്യത കുറവാണ്. 

കൗമാരത്തിലെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനുള്ള ഏറ്റവും സാധാരണ കാരണം ഹൃദയസ്പന്ദനത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്. 

1. ചാനലോപതിസ് (channelopathies) എന്ന പേരില്‍ അറിയപ്പെടുന്ന അസ്വഭാവികതകള്‍ ഹൃദയത്തിലുള്ളവര്‍ക്ക് ഇത്തരത്തില്‍ ഹൃദയസ്തംഭനം വരാം. 
3. ജന്മനാ കൊറോണറി ധമനികളില്‍ ഉണ്ടാകുന്ന വൈകല്യങ്ങള്‍ മറ്റൊരു കാരണമാണ്. 

കുട്ടികളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിനായി എന്തൊക്കെ ശ്രദ്ധിക്കണം? 

നെഞ്ചുവേദനയോ ശ്വാസതടസ്സമോ ഉള്ള ഏതൊരു കുട്ടിയെയും ഒരു ഡോക്ടറെ കാണിക്കുകയും ഇസിജി/എക്കോകാര്‍ഡിയോഗ്രാം എടുക്കുകയും വേണം. രണ്ടും നോര്‍മലാണെങ്കില്‍ കുട്ടിക്ക് കാര്യമായ കുഴപ്പമുണ്ടാകില്ല. എന്നാല്‍, ഇസിജി/എക്കോകാര്‍ഡിയോഗ്രാം എന്നിവയില്‍ എന്തെങ്കിലും അസ്വഭാവികത കാണുന്നുവെങ്കില്‍, കൂടുതല്‍ വിലയിരുത്തലിനായി കുട്ടിയെ കാര്‍ഡിയോളജിസ്റ്റിനെ കാണിക്കണം .

ഇതുകൂടാതെ, പുകവലിക്കാതിരിക്കുക ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നിങ്ങനെയുള്ള ആരോഗ്യകരമായ ജീവിതശൈലിയും കുട്ടികളെ ശീലിപ്പിക്കണം. 

കടപ്പാട്: ഐഎംഎ ലൈവ്

Content Highlight: Heart Failure in Children and Adolescents