പ്രമേഹം വരാതെ നോക്കുകയാണ് ഹൃദയത്തിനും നല്ലത്. വന്നുകഴിഞ്ഞാല്‍ കര്‍ശനമായി നിയന്ത്രിക്കുക.

പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗലക്ഷണങ്ങളോ നെഞ്ചുവേദനയോ പ്രത്യക്ഷമായി അറിയണമെന്നില്ല. ഇടയ്ക്കിടെ ഹൃദ്രോഗസാധ്യത പരിശോധിപ്പിക്കണം.

പ്രമേഹരോഗികളില്‍ ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, തികട്ടല്‍ പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഹൃദ്രോഗലക്ഷണമല്ലെന്ന് ഉറപ്പാക്കണം. പ്രമേഹരോഗികള്‍ കൃത്യമായി മരുന്നുകള്‍ കഴിക്കണം.

രക്തസമ്മര്‍ദം കൂടാതെ നോക്കണം. അതിനുള്ള ഭക്ഷണക്രമവും ജീവിതരീതിയും പാലിക്കണം.

ബി.പി.യുള്ളവര്‍ ഇടയ്ക്കിടെ പരിശോധന നടത്തി ഹൃദ്രോഗസാധ്യതയില്ലെന്ന് ഉറപ്പാക്കണം.

പാരമ്പര്യമായി ഹൃദ്രോഗം, കൊളസ്ട്രോള്‍, ബി.പി., പ്രമേഹം തുടങ്ങിയവയുള്ളവര്‍ ചിട്ടയായ ജീവിതശൈലി ചെറുപ്പത്തിലേ ശീലിക്കണം.

Content Highlights: World Heart Day 2019