ലോക ഹൃദയ ദിനത്തില്‍ ക്ലബ് എഫ്എം 104.8 കോഴിക്കോട് ബീച്ചില്‍ 'അറ്റാക്ക് ഹാര്‍ട്ട് അറ്റാക്ക്' പരിപാടി സംഘടിപ്പിച്ചു. കൂറ്റന്‍ രാക്ഷസ പ്രതിമയെ പെയിന്റ് ബോള്‍ ഉപയോഗിച്ച് അറ്റാക്ക് ചെയ്യുന്നതാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. കലാകാരനായ ഡാവിഞ്ചി സുരേഷാണ് മുപ്പത് അടി ഉരമുള്ള കൂറ്റന്‍ രാക്ഷസപ്രതിമ നിര്‍മിച്ചത്. 

ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം ഉണ്ടാക്കാനായാണ് മാതൃഭൂമി ക്ലബ് എഫ്എം ഇത്തരത്തിലൊരു പരിപാടിയുമായി മുന്നിട്ടിറങ്ങിയത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ലഘുവ്യായാമ ടാസ്‌കുകളും നൂറ് മീറ്റര്‍ ഓട്ടവും ഉണ്ടായിരുന്നു. ടാസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കായിരുന്നു കൂറ്റന്‍ രാക്ഷസനെ പെയിന്റ് ബോള്‍ ചെയ്യാനുള്ള അവസരം ലഭിച്ചത്. 

attack heart attack
ഫോട്ടോ: സാജന്‍ വി നമ്പ്യാര്‍

ക്ലബ് എഫ്എം ആര്‍.ജെ കള്‍ നയിച്ച പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മാതൃഭൂമി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങളുമുണ്ടായിരുന്നു. മലബാര്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്ലബ് എഫ്എം പരിപാടി സംഘടിപ്പിച്ചത്. 

Content Highlights: Attack Heart Attack event organised by Mathrubhumi Club FM