ഹൃദയാരോഗ്യത്തിന് ഉപവിഷ്ടകോണാസനം

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ചില യോഗാമുറകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.ലളിതമായ യോഗാസനങ്ങളിലൂടെ ഹൃദയത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തയോട്ടത്തിന്റെ തോത് വര്‍ധിപ്പിക്കാനും സാധിക്കും.

ശ്വസന പ്രക്രിയയെ ത്വരിതപ്പെടുത്തി ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ യോഗയ്ക്ക് സാധിക്കും. ഹൃദയാരോഗ്യത്തിന് സഹായകമാവുന്ന യോഗസാനങ്ങളില്‍ ഒന്നാണ് ഉപവിഷ്ടകോണാസനം. പേര് പോലെ തന്നെ ഇരുന്നു കൊണ്ട് കൈകാലുകളെ ത്രികോണാകൃതിയില്‍ ക്രമീകരിക്കുന്ന വ്യായാമ മുറയാണ് ഉപവിഷ്ടകോണാസനം.

സ്ഥിരമായുള്ള യോഗാഭ്യാസത്തില്‍ ഈ ആസന കൂടി ഉള്‍പ്പെടുത്തിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിനെ ഇത് സഹായിക്കുമെന്ന് തീര്‍ച്ച. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.