ലോകത്തിൽ ഏറ്റവും കുടുതൽ ആളുകൾ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഹൃദ്രോഗ ചികിത്സക്കായി ഓരോ രാജ്യവും പ്രതിവർഷം ചെലവിടുന്നത് കോടിക്കണക്കിന് രൂപയാണ്. അതുകൊണ്ട് തന്നെ ഹൃദ്രോഗത്തിന് എതിരെയുള്ള ബോധവത്കരണം അനിവാര്യമാണ്.

ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. ആഞ്ചിയോപ്ലാസ്റ്റി, ബൈപാസ് ശാസ്ത്രക്രിയകൾക്ക് വിധേയരാകുന്ന രോഗികളിൽ ഏകദേശം മുപ്പത് ശതമാനം നാൽപത് വയസിന് താഴെയുള്ളവരാണ്. അതിനാൽ ഹൃദ്രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ അനിവാര്യമാണ്.

ഹൃദ്രോഗം എങ്ങനെതടയാം

1 പുകവലി പൂർണമായി ഒഴിവാക്കുക. ഹൃദയധമനികളിൽ തടസം ഉണ്ടാക്കുന്നതിൽ പുകയില ഉത്പന്നങ്ങൾ പ്രധാന പങ്ക് വഹിക്കുന്നതിനാലാണിത്.

2 രക്താദിമർദം- കൃത്യമായ ഇടവേളകളിൽ ഇത് പരിശോധിക്കേണ്ടതാണ്.

3 പ്രമേഹം

4 രക്തധമനികളിലെ കൊഴുപ്പ്

5 വ്യായാമക്കുറവ് -കൃത്യമായ വ്യായാമം ഹൃദ്രോഗം തടയും. മുപ്പത് മിനിട്ട് നീണ്ടു നിൽക്കുന്ന തുടർച്ചയായ വ്യായാമമാണ് അഭികാമ്യം.

6 ആരോഗ്യകരമായ ഭക്ഷണരീതി

7 മാനസിക സംഘർഷം ഒഴിവാക്കുക.

നമ്മുടെ ഹൃദയം നമ്മുടെ പ്രിയപ്പെട്ടവരുടെയും നമ്മുടെ കൈയിൽ സുരക്ഷിതമാക്കുക എന്ന സന്ദേശമാണ് ഈ വർഷത്തെ ഹൃദയദിനം മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയിലുടെ ഇത് നമ്മുക്ക് സാധ്യമാക്കാം.

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.എൻ.അരുൺ, ഹൃദയശസ്ത്രക്രിയ വിദഗ്ധനും സാഗരസഹകരണ ആശുപത്രി അഡ്മിനിസ്ട്രറ്ററുമാണ്