ഹൃദയ ധമനികളിലെ തകരാറും ഹൈപ്പര്‍ടെന്‍ഷനും സ്‌ട്രോക്കുമുള്‍പ്പടെയുള്ള ഹൃദ്രോഗങ്ങളാണ് ആഗോള മരണനിരക്കിന് പ്രധാന കാരണം. ആഗോള നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഹൃദ്രോഗനിരക്ക് വളരെ ഉയര്‍ന്നതാണ്. കൂടുതല്‍ യുവാക്കള്‍ രോഗത്തിന് അടിമപ്പെടുകയും ചെയ്യുന്നു. മോശം ജീവിത ശൈലി, ശാരീരിക നിഷ്‌ക്രിയാവസ്ഥ, ഭക്ഷണ ശീലം, പഴം-പച്ചക്കറി കഴിക്കല്‍ കുറവ്, വര്‍ധിച്ച സമ്മര്‍ദം, പുകവലി-മദ്യപാനം പോലുള്ള ശീലം എന്നിവയെല്ലാം ഹൃദ്രോഗത്തിന് വഴിയൊരുക്കുന്നു. ഇന്ത്യയിലെ ഗ്രാമീണ-നഗര ജനതയുടെ ഹൃദ്രോഗ ക്ലേശങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നത് അഭികാമ്യമായിരിക്കുമെന്നാണ് ഇന്ത്യയിലെ ക്രോണിക് ഡിസീസ് കണ്‍ട്രോള്‍ കേന്ദ്രം നടത്തിയ പഠനത്തില്‍ കണ്ടത്. 

നല്ല ഹൃദയാരോഗ്യമുള്ള വ്യക്തിയാണെങ്കില്‍ നല്ല രക്തവും രക്ത ഒഴുക്കും നല്ലതായിരിക്കും. കഴിക്കുന്ന ഭക്ഷണത്തിന്റെയും ഭക്ഷണ നിലവാരത്തിന്റെയും ഗുണമാണത്. ഇതിന് പോഷകാഹാരം നിറഞ്ഞ ഭക്ഷണം ശീലിക്കണം. സ്ഥിരമായ വ്യായാമവും ഹൃദയാരോഗ്യത്തെ കാത്ത് സൂക്ഷിക്കും. നിത്യവും ഉപയോഗിക്കുന്ന സസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും.

  • വെളുത്തുള്ളി - ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും ഫലപ്രദമായിട്ടുള്ള ഔഷധ സസ്യമാണ് വെളുത്തുള്ളി. ശക്തമായ ആന്റി ഓക്‌സിഡന്റ്, രക്തം കട്ടിക്കുറയ്ക്കുന്നു എന്നിങ്ങനെ പോകുന്നു ഗുണങ്ങള്‍. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവു ഗണ്യമായി വര്‍ധിക്കുന്നതാണ് ഹൃദ്രോഗത്തിന് പ്രധാന കാരണം. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുന്നത് കൊളസ്‌ട്രോളിനെ അകറ്റുന്നു. ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്ന വെളുത്തുള്ളി രക്ത സമ്മര്‍ദവും നിയന്ത്രിക്കുന്നു.
  • മല്ലി - മല്ലിയിലയും വിത്തുകളും ആന്റി ഓക്‌സിഡന്റും ആന്റി പ്ലേറ്റ്‌ലെറ്റും നിറഞ്ഞതാണ്. ഇത് രക്ത ധമനികളിലേക്കുള്ള രക്തമൊഴുക്ക് തടയുന്നത് പ്രതിരോധിക്കുന്നു. രക്തമോ വര്‍ധിക്കുന്നതിനും വഴിയൊരുക്കുന്നു. പ്രമേഹം തുടക്ക കാലത്തു തന്നെ നിയന്ത്രിക്കുന്നതിനും മല്ലി വിത്തുകള്‍ സഹായിക്കുന്നു. ഡയബറ്റീസും ഹൃദ്രോഗത്തിന് പ്രധാന കാരണമാണ്.
  • മഞ്ഞള്‍ - ഇന്ത്യന്‍ വീടുകളില്‍ മഞ്ഞള്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ആന്റി ഓക്‌സിഡന്റായും ആന്റി ഇന്‍ഫ്‌ളമേറ്ററിയായും പ്രവര്‍ത്തിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കുന്നതില്‍ സഹായിക്കുന്നു. ആര്‍ട്ടറികള്‍ കട്ടിയാകുന്നതും ഒഴിവാക്കുന്നു. 
  • ഇഞ്ചി- രക്തക്കുഴലുകള്‍ക്ക് അയവു വരുത്തുന്ന ജിന്‍ജറോളാണ് ഇഞ്ചിയിലെ പ്രധാന ഘടകം. സ്മാര്‍ട്ട് മനുഷ്യരുടെ ആസ്പിരിനായും അറിയപ്പെടുന്നു. സ്വാഭാവിക രീതിയില്‍ രക്തം കട്ടിക്കുറയ്ക്കുന്നതിനുള്ള  ശക്തി ഇഞ്ചിക്കുണ്ട്. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു.
  • ഉലുവ- ആരോഗ്യ സംരക്ഷണത്തിന് ഉത്തമമായ സസ്യമാണ് ഉലുവ. ആര്‍ട്ടറികളിലെ തടസം നീക്കുന്നു, രക്ത സമ്മര്‍ദം നിയന്ത്രിക്കുന്നു. ഹൃദയാഘാതം തടയുന്നു തുടങ്ങിയ ഗുണങ്ങളുണ്ട്. ഹൃദ്രോഗത്തിന് പ്രധാന കാരണമായ അമിത വണ്ണം തടയുന്നതിനും ഉലുവ സഹായിക്കുന്നു.
  • കറുവപ്പട്ട - ഒരുപാട് ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് പട്ട. രക്ത കോശങ്ങളിലെ സമ്മര്‍ദം കുറയ്ക്കുന്നു. രക്തം കട്ടയാകുന്നതും തടയുന്നു. ആര്‍ട്ടറികളില്‍ രക്തം കട്ടയാകുന്നതാണ് ഹൃദയാഘാതങ്ങള്‍ക്കും സ്‌ട്രോക്കുകള്‍ക്കും കാരണമാകാറുള്ളത്. രക്ത സമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറച്ച് ഹൃദ്രോഗങ്ങള്‍ തടയുന്നു.

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് അത് തടയുന്നത് തന്നെയാണ്. ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ നിങ്ങള്‍ക്ക് ഹൃദ്രോഗങ്ങള്‍ തടയാം. നിത്യവുമുള്ള ഭക്ഷണത്തില്‍ ഈ സസ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും അനാവശ്യ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നത് കാലക്രമേണ ഗുണം ചെയ്യും. ഇപ്പോള്‍ നല്ലത് തെരഞ്ഞെടുത്താല്‍ ഭാവി സുരക്ഷിതമാക്കാം.