റക്കത്തില്‍ ശരീരത്തില്‍ നിരവധി ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. പ്രത്യേകിച്ച് പുലര്‍ച്ചെ സമയങ്ങളില്‍. ആഹാരമൊന്നും ലഭിക്കാത്ത ശരീരത്തിന് അടുത്ത ദിവസം ഉണരാനുള്ള ഊര്‍ജം നല്‍കാനായി കരള്‍ കൂടുതല്‍ ഗ്ലൂക്കോസ് ഉത്പാദിപ്പിക്കും. ഇതിനൊപ്പം ഹോര്‍മോണ്‍ വ്യതിയാനങ്ങളും പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ഇതിനെ ഡൗണ്‍ ഫിനോമിനന്‍ എന്ന് പറയുന്നു. പ്രമേഹമുള്ളവര്‍ക്ക്, അതായത് ഇന്‍സുലിന്‍ കുറവോ ഇന്‍സുലിന്‍ പ്രതിരോധമോ ഉള്ളവര്‍ക്ക് ഉയര്‍ന്ന പഞ്ചസാര നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് രാവിലെ ഭക്ഷണത്തിന് മുന്‍പുള്ള പരിശോധനയില്‍ ഷുഗര്‍ നില കൂടുതലായിരിക്കും. 

ഇന്‍സുലിന്‍ എടുക്കുന്ന പ്രമേഹ രോഗികളില്‍ ഷുഗര്‍ കൂടാനുള്ള കാരണവും ഉറക്കത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളാണ്. രാത്രി എടുത്ത ഇന്‍സുലിന്റെ അളവ് കൂടിപ്പോയെന്ന് കരുതുക. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കുറയാന്‍ സാധ്യതയുണ്ട്(ഹൈപ്പോഗ്ലൈസീമിയ). പ്രതിവിധിയെന്നോണം പഞ്ചസാരയുടെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണുകള്‍ ശരീരം ഉത്പാദിപ്പിക്കാന്‍ തുടങ്ങും. ഹോര്‍മോണ്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി രാവിലെ എഴുന്നേല്‍ക്കുന്ന സമയമാകുമ്പോഴേക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തില്‍ കൂടുതല്‍ ആയിട്ടുണ്ടാകും. ഇതാണ് സോമോഗി ഇഫക്ട്.

Content Highlights: Why High Blood Sugar Levels in the Morning 

കടപ്പാട്: ആരോഗ്യമാസിക