രക്തത്തിലെ ബ്ലഡ്ഷുഗർ നില അളക്കുന്നതാണ് പ്രമേഹമുണ്ടോയെന്ന് തിരിച്ചറിയാനുള്ള പ്രധാനപ്പെട്ട ഒരു പരിശോധന. ഭക്ഷണത്തിന് മുൻപും ശേഷവും രക്തത്തിലെ ഷുഗർ നില പരിശോധിക്കണം.
ഫാസ്റ്റിങ് ബ്ലഡ് ഷുഗർ
സാധാരണയായി ചെയ്യുന്ന രക്തപരിശോധനയാണിത്. എട്ടുമണിക്കൂറെങ്കിലും ഭക്ഷണമോ മറ്റ് പാനീയങ്ങളോ കഴിക്കാതെയിരുന്ന് വെറുംവയറ്റിൽ രക്തത്തിലെ ഷുഗർനില എത്രയെന്ന് പരിശോധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവുകൾ
ആഹാരത്തിന് മുൻപ്
100 mg/dl ൽ താഴെ-നോർമൽ,
100-125 -പ്രമേഹപൂർവാവസ്ഥ,
126 ഉം അതിലധികമോ-പ്രമേഹം
പോസ്റ്റ് പ്രാൻഡിയൽ ബ്ലഡ് ഷുഗർ
ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞ ശേഷമുള്ള രക്തത്തിലെ ഷുഗർ നില പരിശോധിക്കുന്നതാണിത്.
ആഹാരംകഴിച്ച് രണ്ടു മണിക്കൂറിനകം
140ൽ താഴെ-നോർമൽ,
140-199 - പ്രമേഹസാധ്യത,
200ന് മുകളിൽ-പ്രമേഹം
Content Highlights:World Diabetes Day 2020, Blood test to diagnose diabetes, Health