ടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ലക്ഷ്യമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്.

ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണിത്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പാണ്‌ ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ തുടങ്ങിയവയ്ക്ക് ഇടയാക്കുന്നത്.

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രതിസന്ധിയാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. വളരെ ബുദ്ധിമുട്ടേറിയതുമാണ് ഇത്. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ടിപ്സുകൾ അറിയാം.

1) അലിയുന്ന നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക

അലിയുന്ന നാരുകൾ വെള്ളത്തെയും മറ്റും വലിച്ചെടുത്ത് ഭക്ഷണം ദഹിക്കുന്നതിന്റെ വേഗത കുറയ്ക്കും. അപ്പോൾ പെട്ടെന്ന് വിശക്കില്ല. ഇത് കൂടുതൽ ഭക്ഷണം കഴിക്കുന്നത് തടയും. ഇത് ഭാരം കുറയാൻ സഹായിക്കും.

2) ട്രാൻസ്‌ഫാറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുക

ശരീരത്തിന് വളരെ മോശമാണ് ട്രാൻസ്‌ഫാറ്റുകൾ. ഇത് ഹൃദ്രോഗങ്ങൾ, ഇൻസുലിൻ പ്രതിരോധം, വയറ്റിൽ കൊഴുപ്പ് അടിയൽ എന്നിവയ്ക്ക് കാരണമാകുന്നുവെന്നാണ് കണ്ടെത്തൽ. ട്രാൻസ്‌ഫാറ്റ് വയറിലെ കൊഴുപ്പിന്റെ അളവ് കൂട്ടുന്നു. അതിനാൽ തന്നെ ട്രാൻസ്‌ഫാറ്റ് അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നത് വയറിലെ അമിത കൊഴുപ്പിനെ അകറ്റാൻ സഹായിക്കും. ജങ്ക് ഫുഡിലും പായ്ക്കറ്റ് ഫുഡിലും വലിയതോതിൽ ട്രാൻസ്‌ഫാറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ അത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കാം.

3) മദ്യം ഒഴിവാക്കാം

അമിതമായ അളവിൽ മദ്യപിക്കുന്നത് വയറിലെ കൊഴുപ്പിന്റെ അളവ് കൂട്ടും. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതും ഒഴിവാക്കുന്നതും വയറിനു ചുറ്റും അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയാൻ സഹായിക്കുമെന്നാണ് ഗവേഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

4) ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക

ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു. പ്രോട്ടീൻ ശരീരത്തിലെ മെറ്റബോളിക് നിരക്ക് ഉയർത്തുകയും ഭാരം കുറയുമ്പോൾ നഷ്ടപ്പെടുന്ന മസിൽ മാസ് തിരിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യും.

5) സ്ട്രെസ്സ് കുറയ്ക്കാം

സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് കണ്ടെത്തൽ. സ്ട്രെസ്സ് കൂടുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾക്ക് ഉത്തേജനമുണ്ടാവുകയും സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോൾ ഉത്‌പാദിപ്പിക്കപ്പെടുകയും ചെയ്യും. ഉയർന്ന നിലയിലുള്ള കോർട്ടിസോൾ വിശപ്പ് വർധിപ്പിക്കും. വയറിലെ കൊഴുപ്പിന്റെ അളവ് കൂടുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കുന്നത് ഭാരം കുറയാൻ സഹായിക്കും.

6) മധുരം കൂടുതൽ കഴിക്കരുത്

മധുരം അടങ്ങിയ ഉത്‌പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ് കൂടുതൽ ശരീരത്തിലെത്തുന്നത് നിരവധി ഗുരുതരമായ രോഗങ്ങൾക്ക് വഴിയൊരുക്കും. ഹൃദ്രോഗങ്ങൾ, ടൈപ്പ് 2 ഡയബറ്റിസ്, അമിതവണ്ണം, ഫാറ്റിലിവർ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകും. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു. അതിനാൽ തന്നെ അമിതവണ്ണം ഒഴിവാക്കാൻ മധുരം കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.

7) എയറോബിക് വ്യായാമങ്ങൾ ചെയ്യാം

എയ്റോബിക് വ്യായാമങ്ങൾ (കാർഡിയോ വ്യായാമങ്ങൾ) ചെയ്യുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിത കലോറി എരിച്ചുകളയുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. ദിവസവും 30 മിനിറ്റ് വീതം വ്യായാമം ചെയ്യണം. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.

8) കാർബോഹൈഡ്രേറ്റ് കുറയ്ക്കുക

ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ടൈപ്പ് 2 പ്രമേഹം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവ കുറയ്ക്കാനും സഹായിക്കും.

9) വെളിച്ചണ്ണ ഉപയോഗിക്കാം

മറ്റ് എണ്ണകളെ അപേക്ഷിച്ച് ആരോഗ്യകരമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണ ശരീരത്തിലെ മെറ്റബോളിസം നിരക്ക് വർധിപ്പിച്ച് ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കും.

10) റെസിസ്റ്റൻസ് ട്രെയ്നിങ് ചെയ്യാം

ഭാരം ഉയർത്തിക്കൊണ്ടുള്ള വ്യായാമത്തെയാണ് റെസിസ്റ്റൻസ് ട്രെയ്നിങ് എന്നു പറയുന്നത്. സ്ട്രെങ്ത് ട്രെയ്നിങ് വ്യായാമം എന്നും ഇത് അറിയപ്പെടുന്നു. ഇത്തരത്തിലുള്ള വ്യായാമങ്ങൾ ദിവസവും ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായകരമാണ്. വയറിലെ കൊഴുപ്പ് അടിയലും അമിതവണ്ണവും മൂലം ഉണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം, ഫാറ്റിലിവർ എന്നീ രോഗാവസ്ഥകളിലുള്ളവർക്കും ഈ വ്യായാമങ്ങൾ നല്ലതാണ്.

Content Highlights:How to reduce belly fat 10 tips, Health, Weightloss