പ്രമേഹത്തിനും രക്തസമ്മർദം, ഹൃദ്രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ മുതലായ ശാശ്വതമായതോ, ദീർഘകാലം നിലനിൽക്കുന്നതോ ആയ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ആസ്റ്റർ മിംസിൽ രൂപീകരിച്ച ആസ്റ്റർ ഈസി കെയർ നവംബർ 14 ശനിയാഴ്ച പ്രവർത്തനം ആരംഭിക്കുന്നു.

ഈ ചികിത്സാ മേഖലയിൽ പ്രത്യേക വൈദഗ്ദ്ധ്യം നേടിയ എൻഡോ ക്രൈനോളജിസ്റ്റിന്റെയും ഫാമിലി മെഡിസിൻ വിഭാഗത്തിന്റെയും നേതൃത്വത്തിൽ മറ്റ് വിഭാഗങ്ങളിലെ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ആസ്റ്റർ ഈസി കെയർ പ്രവർത്തിക്കുന്നത്.

Aster

മരുന്ന് ചികിത്സയ്ക്ക് പുറമെ വ്യായാമം, ഡയറ്റിങ്ങ് മുതലായവയും ഈസി കെയറിന്റെ ഭാഗമാണ്. രോഗികളോടൊപ്പം ഒരു കുടുംബ സുഹൃത്ത് എന്നത് പോലെ കൂടെയുണ്ടാകുന്ന ഡോക്ടർമാരുടേയും അനുബന്ധ ജീവനക്കാരുടേയും സേവനമാണ് ഈസി കെയറിലൂടെ ലഭ്യമാക്കുന്നത്. സ്ഥിരമായ ആശുപത്രി സന്ദർശനം ഒഴിവാക്കുന്നതിന് വേണ്ടി ഡോക്ടർമാരുടേയും രോഗ നിർണയ പരിശോധന സംവിധാനങ്ങളുടേയും സേവനം വീട്ടിലെത്തിച്ച് നൽകുന്ന ആസ്റ്റർ @ ഹോമിന്റയും, ഓൺലൈൻ കൺസൾട്ടേഷൻ സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9747033338

Content Highlights: World Diabetes Day 2020, Aster Easy Care Scientific treatment for diabetes, Health