നവംബര്‍ 14 -ലോകമെമ്പാടും ലോക പ്രമേഹദിനമായി ആചരിക്കുന്നു. ഈ വര്‍ഷത്തെ വിഷയം 'കുടുംബവും പ്രമേഹവും' എന്നതാണ്. പ്രമേഹനിയന്ത്രണം, ചികിത്സ, ബോധവത്കരണം എന്നീ മേഖലകളില്‍ കുടുംബത്തെ എങ്ങനെ ഭാഗമാക്കാമെന്നാണ് ഈ ദിനത്തില്‍ ചിന്തിക്കേണ്ടത്.
പ്രമേഹം വളര്‍ന്നുവരുന്ന ഒരു ആഗോള മാരകരോഗമാണ്. 2017-ലെ കണക്കുപ്രകാരം 72 മില്യണ്‍ ഇന്ത്യക്കാര്‍ പ്രമേഹബാധിതരാണ്. രോഗബാധിതരില്‍ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തെ പ്രമേഹത്തിന്റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.
പ്രമേഹം ഒരു ജീവിതശൈലീരോഗമാണ്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിച്ചത്. ഉയര്‍ന്ന കലോറി ഭക്ഷണങ്ങള്‍ വിലകുറഞ്ഞ് സുലഭമായി ലഭിക്കുന്നതിനാല്‍ത്തന്നെ പ്രമേഹം സാധാരണക്കാരിലും വളര്‍ന്നുവരുന്നു. ഇന്ത്യാക്കാരില്‍ പാരമ്പര്യമായി പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.
എന്താണ് പ്രമേഹം
രക്തത്തില്‍ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥക്കാണ് 'പ്രമേഹം' എന്ന് പറയുന്നത്. പ്രമേഹം പലതരത്തിലുണ്ട്. പ്രധാനമായി 2 തരമാണ്. Type 1 Diabetes Mellitus (T1DM), Type 2 -Diabetes Mellitus (T2DM) എന്നിവ.
Type 1 Diabetes Mellitus മുഖ്യമായി കുട്ടികളെയാണ് ബാധിക്കുന്നത്. ശരീരത്തില്‍ 'ഇന്‍സുലിന്‍' ഇല്ലാത്ത ഒരു അവസ്ഥയാണ് Type 1 Diabetes Mellitus (T1DM) .
ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ് Type 2 Diabetic. കഴിഞ്ഞ 20 വര്‍ഷത്തില്‍ Type 2 Diabetic ബാധിച്ച കുട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
പ്രമേഹം ആളുകളുടെ ജീവിതനിലവാരത്തെത്തന്നെ ശക്തമായി ബാധിക്കുന്നു. കുട്ടികളെ, പ്രത്യേകിച്ച് കൗമാരക്കാരെ പ്രമേഹം മാനസികമായി തളര്‍ത്തും.
പ്രമേഹരോഗ ലക്ഷണങ്ങള്‍
അമിതമായ ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. പ്രമേഹം ഭീഷണമായ ഒരു രോഗാവസ്ഥയാണ്. അതിനെ ശരിയായ രീതിയില്‍ പരിചരിച്ചാല്‍ അതുമൂലമുണ്ടാകാവുന്ന സങ്കീര്‍ണതകള്‍ നമ്മള്‍ക്ക് ഒരു പരിധിവരെ തടയാനാകും.
പ്രമേഹം മുഖ്യമായും ബാധിക്കുന്നത് കണ്ണുകളെയും ഞരമ്പുകളെയും വൃക്കകളെയുമാണ്. ലോകത്താകമാനം നോക്കിയാല്‍ അന്ധതയ്ക്കും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും പ്രധാനകാരണം പ്രമേഹമാണ്.
സമയത്ത് ചികിത്സിച്ച് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ പ്രമേഹം മൂലം ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് നിയന്ത്രിക്കാനാവും.
പ്രമേഹത്തിന് ചികിത്സ
മരുന്നുകള്‍ തുടങ്ങുന്നത് ഡോക്ടര്‍ക്ക് ഒരു വെല്ലുവിളിതന്നെയാണ്. പ്രമേഹത്തെപ്പറ്റിയും അതിന് ഉപയോഗിക്കുന്ന മരുന്നുകളെപ്പറ്റിയുമുള്ള തെറ്റായ ധാരണകളാണ് ഇതിന്റെ പ്രധാനകാരണം.
രോഗികളുടെ ധാരണ പ്രമേഹത്തിനായി കഴിക്കുന്ന മരുന്നുകള്‍ വൃക്കരോഗങ്ങള്‍ക്ക് കാരണമാകും എന്നാണ്. പക്ഷേ, അവര്‍ അറിയാതെപോകുന്നത് ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതാണ് വൃക്കയെ ബാധിക്കുന്നതിന്റെ മുഖ്യകാരണം എന്നതാണ്.
വ്യായാമവും ഭക്ഷണ ക്രമീകരണവുമാണ് പ്രമേഹചികിത്സയുടെ അടിസ്ഥാനം. അത് ക്രമീകരിക്കാതെ, മരുന്നുമാത്രം കൊണ്ട് പ്രമേഹം നിയന്ത്രിക്കാനാവില്ല.
ടൈപ്പ് 2 ഡയബറ്റിസ് രോഗികള്‍ ജീവിതകാലം മുഴുവന്‍ 'ഇന്‍സുലിന്‍' എടുക്കേണ്ടതാണ്. ഒരു ഡോസ് മുടങ്ങിയാല്‍പ്പോലും അവരില്‍ ജീവന് അപകടപ്പെടുന്നതുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുണ്ട്. Type 2 Diabetic-ല്‍ ജീവിതശൈലീക്രമീകരണവും മരുന്നുകളുമാണ് മുഖ്യചികിത്സാരീതി. അവര്‍ക്ക് കാലക്രമേണ ഇന്‍സുലിന്‍ ഉപയോഗവും വേണ്ടിവരാം.
രോഗനിയന്ത്രണത്തിനായി കൈകോര്‍ക്കാന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.
Content Highlights: Diabetes Symptoms Causes Treatment Prevention