കാൻസർ ബാധിതരായ കുഞ്ഞുങ്ങൾക്ക് ചികിത്സയും ശസ്ത്രക്രിയയും പൂർണ്ണമായും സൗജന്യമായി നൽകുന്ന പദ്ധതിക്ക് 'കാരുണ്യ സ്പർശം' എന്ന പേരിൽ കോഴിക്കോട് ആസ്റ്റർ മിംസിൽ തുടക്കം കുറിച്ചിരിക്കുന്നു. കോഴിക്കോട് ആസ്റ്റർ മിംസിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായാണ് 'കാരുണ്യ സ്പർശം' പദ്ധതി പ്രഖ്യാപിച്ചത്.
മുതിർന്നവരായ കാൻസർ രോഗികൾക്ക് റേഡിയേഷൻ തെറാപ്പിക്ക് 50 ശതമാനവും കീമോതെറാപ്പി, ശസ്ത്രക്രിയ മുതലായവയ്ക്ക് പ്രത്യേക ഇളവുകളും ഇതിന്റെ ഭാഗമായി ലഭ്യമാണ്. ബി.പി.എൽ. കാർഡ് ഉടമകളായവർക്കും അവരുടെ മക്കൾക്കുമാണ് ആനുകൂല്യം ലഭിക്കുക. കൂടുതലറിയുന്നതിന് 7594067000, 8075143201 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights:World Cancer Day 2021, Karunya Sparsham project for Caner patients by Aster mims kozhikode, Health