കാന്‍സര്‍ സംബന്ധമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അഭ്യസ്തവിദ്യര്‍ പോലും ഇതിലെ ശരിയും തെറ്റും തിരിച്ചറിയാന്‍ പ്രയാസപ്പെടുകയാണ്. പല സന്ദേശങ്ങളും ഒരു വായനയില്‍ ശരിയെന്ന് തോന്നുന്ന തരത്തിലാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നത് കൂടുതല്‍ ആളുകള്‍ വഴിതെറ്റാന്‍ കാരണമാകുന്നു. 
ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ കണ്ണുമടച്ച് വിശ്വസിക്കാതെ അതതു മേഖലകളിലെ വിദഗ്ധരോട് ചോദിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടതാണ്. ഇനി 'കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കുക' എന്ന നാടന്‍ ശൈലിയെ പിന്‍പറ്റി, ഇന്റര്‍നെറ്റിലൂടെ പടരുന്ന വ്യാജവാര്‍ത്തകളുടെ ശരിയറിയാന്‍ ഇന്റര്‍നെറ്റിനെത്തന്നെ പ്രയോജനപ്പെടുത്താം. അതിന് സഹായകമാകുന്ന ചില വെബ്സൈറ്റുകളുടെ വിലാസം മുകളിലെ ബോക്‌സില്‍ നല്‍കുന്നു. മിക്ക വ്യാജസന്ദേശങ്ങളുടെയും ഉറവിടം വിദേശരാജ്യങ്ങള്‍ ആയതിനാല്‍ നമ്മുടെ നാട്ടില്‍ പ്രചരിക്കുന്ന സമാന സന്ദേശങ്ങളുടെ ശരി എന്തെന്ന് വ്യക്തമാക്കുന്നുണ്ട് അമേരിക്കയിലും ഇംഗ്ലണ്ടിലും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍. 

നേരറിയാന്‍

ഒരു വസ്തു കാന്‍സര്‍ വരാന്‍ കാരണമാകും എന്ന പ്രചരണം ഉണ്ടാകുമ്പോള്‍ ആദ്യം നോക്കേണ്ടത് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സറിന്റെ (IARC ) വെബ്സൈറ്റാണ് . ഈ പറയുന്ന വസ്തു കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ പട്ടികയില്‍ ഉണ്ടോ എന്നു നോക്കുക. ഏറ്റവും ആധികാരികമായ വിവരം അവിടുന്ന് ലഭിക്കും. ഇതാണ് വെബ്‌സൈറ്റ് ഐ.ഡി.
monographs.iarc.fr/ENG/classification/index.php

കാന്‍സര്‍ രോഗബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ താഴെ കൊടുത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. 
1. www.iarc.fr
2. www.who.int/cancer/en
3. www.cancersearch.uk.org/home
4. www.cancer.org
5. www.cdc.gov/cancer/index.htm
6. www. nicpr.res.in 
7. www.mayoclinic.org 

Content Highlights: how can identify fake news cancer, World Cancer Day 2020