ലോക കാന്‍സര്‍ ദിനമാണിന്ന്. എക്കാലവും മനുഷ്യമനസ്സില്‍ ഭീതിവിതച്ച് മരണത്തിന്റെ കച്ചവടക്കാരനായി വിശേഷിപ്പിക്കപ്പെട്ട രോഗമാണ് കാന്‍സര്‍. ഇന്ന്  വൈദ്യശാസ്ത്രത്തിന് കാന്‍സറിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്നുണ്ട്. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യജചികിത്സകള്‍ക്ക് പ്രചാരം കിട്ടുന്നു എന്നതാണ് പുതിയ വെല്ലുവിളി. ഇതിനേതിരെ ജാഗ്രത പുലര്‍ത്താന്‍ ഈ ദിനാചരണം പ്രചോദനമാകണം. 

കാന്‍സര്‍ സംബന്ധിച്ച  സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍. മാതൃഭൂമി ഡോട്ട്കോം ഫെയ്സ്ബുക്ക് പേജിലൂടെ ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30നാണ് ഡോക്ടർ വായനക്കാരുമായി  സംവദിക്കാനെത്തുന്നത്. കാന്‍സറിനെക്കുറിച്ചുള്ള സംശയങ്ങളകറ്റാൻ ഫെയ്സ്ബുക്ക് ലൈവില്‍ പങ്കുചേരാം.

 

കാന്‍സര്‍ സംബന്ധമായ അറിവുകളും അതിജീവനകഥകളും അറിയാം...

Content Highlights: dr vp gangadharan facebook live