ല്ലാം വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരം ആചരിച്ചു വരുന്നു. മുലയൂട്ടല്‍ സന്ദേശം പ്രചരിപ്പിക്കാനും കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനുമാണ് ലോക മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. 

കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പോഷകാഹാരം നല്‍കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് മുലയൂട്ടല്‍. നവജാതശിശു ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. മുലയൂട്ടല്‍ ശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നു. ഭക്ഷണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. വിശപ്പും ദാരിദ്ര്യവുമില്ലാത്ത ശൈശവം ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനമാണിത്. കുഞ്ഞുങ്ങളുടെ ആദ്യ പ്രതിരോധമാണ് മുലപ്പാല്‍. പോഷണങ്ങളും രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡികളും കൊണ്ട് സമൃദ്ധമാണ് മുലപ്പാല്‍. എന്നാല്‍ ആഗോളതലത്തില്‍ ജനിക്കുന്ന 78 ദശലക്ഷം കുട്ടികള്‍ക്ക് (അഞ്ചില്‍ മൂന്നുപേര്‍) ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നില്ല എന്നാണ് ലോകാരോഗ്യ സംഘടനയുടെയും യൂണിസെഫിന്റെയും ഏറ്റവും പുതിയ റിപ്പോര്‍ട്ട് പറയുന്നത്. 

who

മാതാപിതാക്കളെ ശാക്തീകരിക്കുക, മുലയൂട്ടല്‍ പ്രാപ്തമാക്കുക(empower parents, enable breast feeding) എന്നതാണ് 2019ലെ മുലയൂട്ടല്‍ വാരം ഉയര്‍ത്തുന്ന സന്ദേശം. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ അടക്കമുള്ള ആവശ്യമായ എല്ലാ കരുതും നല്‍കാന്‍ മാതാപിതാക്കളെ ശക്തിപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി നാല് നിര്‍ദ്ദേശങ്ങളാണ് ലോകാരോഗ്യസംഘടനയും യൂണിസെഫും ചേര്‍ന്ന് ഈ വര്‍ഷം മുന്നോട്ട് വെയ്ക്കുന്നത്. 

  • ശമ്പളത്തോടെയുള്ള പ്രസവാവധി- പ്രസവം കഴിഞ്ഞ ഉദ്യോഗസ്ഥരായ 18 ആഴ്ച അമ്മമാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി ഉറപ്പാക്കാമുള്ള നിര്‍ദ്ദേശങ്ങള്‍
  • ശമ്പളത്തോടെയുള്ള പ്രസവാവധി, അച്ഛന്മാര്‍ക്കും
  • പേരന്റ് ഫ്രണ്ട്‌ലി വര്‍ക്ക്‌പ്ലേസ്- കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം ഉറപ്പാക്കിക്കൊണ്ടുള്ള ജോലി സ്ഥലം ഒരുക്കുക

കുഞ്ഞുങ്ങളെ സുരക്ഷിതമായി നോക്കാനും സംരക്ഷിക്കാനും അമ്മമാരെ പ്രാപ്തരാക്കുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പാക്കാനും ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സാധിക്കും. 

Content Highlight: World Breast feeding week