നിച്ച് ഒരു മാസമേ ആ കുഞ്ഞിന് അമ്മ മുലപ്പാല്‍ കൊടുത്തിട്ടുള്ളൂ. അതിന്റെ കാരണമാണ് എന്നെ അതിശയിപ്പിച്ചത്. അവര്‍ ഒരു ഉദ്യോഗസ്ഥയായിരുന്നു. അതിനാല്‍ ജോലിക്ക് പോകുമ്പോള്‍ മുലപ്പാല്‍ താനേ ചുരന്ന് വസ്ത്രത്തിലായി ബുദ്ധിമുട്ടാകും എന്നതായിരുന്നു അവരുടെ കാരണം. ഞാന്‍ ഈ സ്ത്രീയെ കണ്ടിട്ടില്ല. പക്ഷെ എന്റെ സുഹൃത്തിന്റെ സുഹൃത്താണവര്‍. അങ്ങനെ മുലപ്പാല്‍ താനേ ചുരന്ന് പോകുമ്പോള്‍ ഉപയോഗിക്കുവാന്‍ സ്തനങ്ങളുടെ മുകളില്‍ വെയ്ക്കുന്ന പാഡ് ഇന്ന് ഓണ്‍ലൈനായും, മാര്‍ക്കറ്റിലും സുലഭമായി ലഭ്യമാണ്. കൂടാതെ മുലപ്പാല്‍ പിഴിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. എന്നിരുന്നാലും ആ അമ്മയുടെ ഈ 'കാരണം' മുലയൂട്ടാതെയിരിക്കുവാന്‍ ഒരു കാരണമേയല്ല.

മുലപ്പാല്‍ പിഴിഞ്ഞ് സാധാരണ ഗതിയില്‍ 6 മണിക്കൂര്‍ വരെ സൂക്ഷിക്കാം(അന്തരീക്ഷ താപനില 25°c). ഫ്രിഡ്ജിലാണെങ്കില്‍ 5 ദിവസം വരെ സൂക്ഷിക്കാം (താപനില 4°c ), ഫ്രിഡ്ജിന്റെ ഫ്രീസറില്‍ 2 ആഴ്ച്ച വരെ സൂക്ഷിക്കാം(15°c). പ്രത്യേകതരം ഫ്രീസറില്‍ 6 മാസം മുതല്‍ 12 മാസം വരെയും സൂക്ഷിക്കാം.

ഫ്രിഡ്ജില്‍ നിന്നും എടുത്ത ശേഷം മുലപ്പാല്‍ തിളപ്പിക്കുവാനോ ഓവനില്‍ വെക്കുവാനോ പാടില്ല. ആവശ്യമെങ്കില്‍ ചെറുചൂട് വെള്ളത്തിലോട്ടു ഒരു പാത്രത്തില്‍ ഇറക്കി വെച്ചു തണുപ്പ് മാറ്റാം.

മുലയൂട്ടുമ്പോള്‍ അമ്മയുടെയും കുട്ടിയുടെയും ശരീരത്തില്‍ ഓക്സിടോസിന്‍(oxytocin) എന്ന ഹോര്‍മോണ് ഉല്‍പ്പാദിപ്പിക്കുന്നു. ഓക്‌സിടോസിന്‍ ഒരു 'happy hormone ' ആണ്. കൂടാതെ മുലയൂട്ടുമ്പോള്‍ endorphins ഉല്‍പ്പാദിപ്പിക്കുന്നു. ഇവ രണ്ടും അമ്മയെ റിലാക്സ് ചെയ്യുവാന്‍ സഹായിക്കുന്നു. മാനസിക പിരിമുറുക്കങ്ങളും നിരാശയും വരാതെ ഇവ സഹായിക്കുന്നു. PPD(പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍) വരാതെ ഒരു പരിധി വരെ സഹായിക്കുന്നു. PPD മുലയൂട്ടുന്ന അമ്മമാരില്‍ നിരാശയുണ്ടാക്കുന്ന ഒരു തരം അസുഖമാണ്.

മുലയൂട്ടുമ്പോള്‍ അമ്മയ്ക്ക് അസുഖം വന്നാല്‍ മരുന്നുകള്‍ ഒന്നും കഴിക്കാതെ രോഗം മൂര്‍ച്ഛിച്ചു ആശുപത്രിയില്‍ വരുന്നവരെ കാണാറുണ്ട്. അതും തെറ്റാണ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് കഴിക്കാവുന്ന ചില മരുന്നുകള്‍ ഉണ്ട്. അതു കൊണ്ട് രോഗം വന്നാല്‍, അസുഖം മൂര്‍ച്ഛിക്കാതെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങി കഴിക്കുക. സ്വയം ചികില്‍സിച്ചു എന്തെങ്കിലും ഗുളികകള്‍ ആ സമയത്തു അമ്മയ്ക്ക് കൊടുക്കരുത്. കാരണം ചില ഗുളികകള്‍ മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കുവാന്‍ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചുള്ള ഗുളികകള്‍ മാത്രം കഴിക്കുക. മുലപ്പാലിലൂടെ കുട്ടിയിലേയ്ക്ക് ആ മരുന്നിന്റെ അംശം ചെല്ലുന്നതിനാലാണ് അത്തരമൊരു നിദ്ദേശം. കൂടാതെ മുലയൂട്ടുന്നത് മൂലം സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍, അണ്ഡാശയ ക്യാന്‍സര്‍ ഇവ വരാതെയിരിക്കുവാന്‍ സഹായിക്കുന്നുവെന്നും പറയുന്നു.

Content Highlight: How do you store breast milk