മുഹമ്മ: രക്തദാനം മഹാദാനമാക്കി മാതൃക കാട്ടുകയാണ് തണ്ണീര്‍മുക്കം ഗാന്ധിഭവനില്‍ സാമ്ജു സന്തോഷ്. ബൈക്കില്‍ യാത്രചെയ്ത് ഒ നെഗറ്റീവ് രക്തം ദാനംചെയ്യുകയാണ് 12 വര്‍ഷമായി ഈ ചെറുപ്പക്കാരന്.
ബൈക്കിന്റെ പിന്നില്‍ തന്റെ രക്തഗ്രൂപ്പ്, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും രക്തവുമായി ഓടിയെത്തും. 12 വര്‍ഷമായി 35-ലധികം പേര്‍ക്ക് രക്തം ദാനംചെയ്തിട്ടുണ്ട്. രക്തദാനദിനമായ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കരോഗിക്ക് രക്തം ദാനംചെയ്യും.
ചേര്‍ത്തല എന്‍.എസ്.എസ്. കോളേജില്‍നിന്ന് ഡിഗ്രി ജയിച്ച സാമ്ജുവിന് നാഷണല്‍ സര്‍വീസ് സ്കീം പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് രക്തദാനചിന്ത ഉണ്ടായത്. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം മറ്റുള്ളവരെ ഈ വഴിയിലേക്ക് കൊണ്ടുവരാനുള്ള ബോധവത്കരണവും നടത്തുന്നുണ്ട്.
ചേര്‍ത്തലയില്‍ സി.കെ.ചന്ദ്രപ്പന് ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്. ഇതിന്റെ കീഴില്‍ ചേര്‍ത്തല ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.
Content Highlight: O Negative blood donor, Blood Donation