തൃശ്ശൂര്‍: ഏറ്റവും കൂടുതല്‍ സന്നദ്ധരക്തദാനം നടത്തിയ സംഘടനയ്ക്കുള്ള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അവാര്‍ഡ് ഡി.വൈ.എഫ്.ഐ. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക്. 4721 യൂണിറ്റ് രക്തമാണ് സന്നദ്ധരക്തദാനം വഴി സംഘടന നല്‍കിയത്. 3718 യൂണിറ്റ് രക്തം എച്ച്.ഡി.എഫ്.സി. ബാങ്കും 1269 യൂണിറ്റ് രക്തം ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂരും മെഡിക്കല്‍ കോളേജില്‍ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

പരമാവധി 35 ദിവസംവരെ മാത്രമേ രക്തം സൂക്ഷിച്ചുവയ്ക്കാന്‍ കഴിയൂ. സന്നദ്ധരക്തദാനം ആവശ്യമാണെന്ന തിരിച്ചറിവില്‍നിന്നാണ് രക്തദാനം നടത്തുന്നതെന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറി പി.ബി. അനൂപ് പറഞ്ഞു. നൂതന സാങ്കേതികവിദ്യയിലൂടെ ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും ഘടകങ്ങളായി വേര്‍തിരിച്ച് നാലുപേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ ഉതകും. രക്തഘടകങ്ങളായ പ്ലേറ്റ്െലറ്റ് നാല് ദിവസവും പ്ലാസ്മ ഒരു വര്‍ഷത്തേക്കും സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും.

Content Highlights: dyfi workers at first place, blood donation initiative in thrissur district, wold blood donation day