ക്തദാനം നടത്തുന്നത് മഹത്തായ കാര്യമാണ്. എന്നാല്‍ രക്തദാനം ചെയ്യുന്നവര്‍ ആരോഗ്യവാനായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങള്‍, ശാരീരിക അവസ്ഥ, തൂക്കം തുടങ്ങിയവ രക്തം ദാനത്തിന്റെ മാനദണ്ഡങ്ങളെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്. 

പ്രമേഹരോഗികളെ രക്തദാനം നടത്തുന്നതില്‍ നിന്നും വിലക്കുകയാണ് പൊതുവേ ചെയ്യുന്നത്. എന്നാലും അത്യാവശ്യഘട്ടങ്ങളില്‍ രക്തത്തിലെ പ്രമേഹനില നിയന്ത്രിതമായി നിലനിര്‍ത്തുന്ന ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികള്‍ക്കും രക്തദാനം നടത്താമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രക്തം ദാനം ചെയ്യാന്‍ പാടില്ലാത്തവര്‍ ആരൊക്കെ? 

  • ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവര്‍, വൃക്കമാറ്റിവെച്ചവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ളവര്‍
  • ഗര്‍ഭച്ഛിദ്രം സംഭവിച്ച സ്ത്രീകള്‍ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാന്‍ പാടില്ല)
  • മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂര്‍ത്തിയാകാത്തവര്‍
  • ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവര്‍(അടുത്ത ഒരുമാസത്തേക്ക്)
  • മദ്യം കഴിച്ചവര്‍ (അടുത്ത 24 മണിക്കൂര്‍)
  • എച്ച്.ഐ.വി. പോസിറ്റീവായവര്‍
  • സ്ത്രീകള്‍ പ്രസവത്തിനുശേഷം ഒരു വര്‍ഷത്തിന് മുമ്പും ഗര്‍ഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാന്‍ പാടില്ല.
  • മുലയൂട്ടുന്ന അമ്മമാരും ആര്‍ത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്. 

Content Highlight: Diabetes and blood donation, Blood Donation Health benefits, who can donate blood