ജൂണ്‍ 14, ലോകരക്തദാന ദിനം, 'മറ്റൊരാള്‍ക്കുവേണ്ടി നില്‍ക്കൂ, രക്തംനല്‍കൂ. ജീവന്‍ രക്ഷിക്കൂ' എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന രക്തദാന ദിനത്തില്‍ മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം.  ഗ്രീസ് ആണ് ആതിഥേയ രാജ്യം. രക്തദാനം നടത്തേണ്ടതിന്റെ ആവശ്യകത ലോകവ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടാണ് ഇത്തവണയും ലോകാരോഗ്യ സംഘടന ലോക രക്തദാന ദിനം ആചരിക്കുന്നത്. 

നിങ്ങള്‍ രക്തദാനം ചെയ്യാന്‍ യോഗ്യരാണോ? പരിശോധിക്കാം

 • പൂര്‍ണ ആരോഗ്യവാനായിരിക്കണം
 • പകര്‍ച്ചാവ്യാധികളോ മറ്റ് അസുഖങ്ങളോ പാടില്ല
 • 18നും 60നും ഇടയില്‍ പ്രായമുണ്ടായിരിക്കണം
 • ശരീരഭാരം 50 കിലോയില്‍ കുറയരുത്
 • രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്
 • നാഡിമിടിപ്പ് മിനിറ്റില്‍ 50നും 100 ഇടയിലായിരിക്കണം
 • രക്തസമ്മര്‍ദം 50നും 100നും ഇടയില്‍
 • ശരീരതാപനില സാധാരണനിലയിലായിരിക്കണം
 • രക്തദാനം ചെയ്യരുതാത്തവര്‍
 • ഹൃദയാഘാതം സംഭവിച്ചിട്ടുള്ളവര്‍, വൃക്കമാറ്റിവെച്ചവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ളവര്‍
 • ഗര്‍ഭച്ഛിദ്രം സംഭവിച്ച സ്ത്രീകള്‍ (അടുത്ത ആറുമാസത്തേക്ക് രക്തദാനം ചെയ്യാന്‍ പാടില്ല)
 • മലേറിയ ചികിത്സകഴിഞ്ഞ് മൂന്ന് മാസം പൂര്‍ത്തിയാകാത്തവര്‍
 • ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവര്‍(അടുത്ത ഒരുമാസത്തേക്ക്)
 • മദ്യം കഴിച്ചവര്‍ (അടുത്ത 24 മണിക്കൂര്‍)
 • എച്ച്.ഐ.വി. പോസിറ്റീവായവര്‍

എത്ര ഇടവേളയില്‍

 • പുരുഷന്മാര്‍ക്ക് 12 ആഴ്ചയിലൊരിക്കലും സ്ത്രീകള്‍ക്ക് 16 ആഴ്ചയിലൊരിക്കലും

രക്തദാനത്തിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ആവശ്യത്തിന് ഭക്ഷണം കഴിച്ചിരിക്കണം. 
 • നന്നായി വെള്ളം കുടിക്കണം. പഴച്ചാറുമാകാം
 • വെറും വയറ്റില്‍ രക്തദാനം ചെയ്യുന്നത് ഒഴിവാക്കാം
 • രക്തദാനത്തിന് മൂന്നുമണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണം. മുട്ട, ബീഫ് തുടങ്ങിയ അധികം കൊഴുപ്പുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണം
 • രക്തദാനത്തിന് മുമ്പ് മദ്യമോ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍(കാപ്പി) ഒഴിവാക്കണം
 • ശസ്തക്രിയ കഴിഞ്ഞവര്‍ അടുത്ത ആറുമാസത്തേക്ക് രക്തദാനം ഒഴിവാക്കുന്നതാകും നല്ലത്

രക്തദാനത്തിനുശേഷം

 • അഞ്ച് മുതല്‍ 20 മിനിറ്റ് വരെ വിശ്രമിക്കുക, രക്തദാനം ചെയ്തയുടന്‍ ഡ്രൈവിങ് വേണ്ട
 • പഴച്ചാറോ മധുരമിട്ട പാനീയങ്ങളോ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കും
 • നന്നായി ഭക്ഷണം കഴിക്കുക രക്തദാനത്തിനുശേഷം കോഴിയിറച്ചിയും ബീഫുമൊക്കെയാകാം
 • എട്ടുമണിക്കൂറിന് മുമ്പ് മദ്യം കഴിക്കരുത്

ബ്ലഡ് ബാങ്കല്ല ബ്ലഡ് സെന്ററുകള്‍

ബ്ലഡ് ബാങ്കുകളുടെ പേര് ബ്ലഡ് സെന്റര്‍ എന്നാക്കി മാറ്റും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശമനുസരിച്ച് സ്ത്രീകള്‍ പ്രസവത്തിനുശേഷം ഒരു വര്‍ഷത്തിന് മുമ്പും ഗര്‍ഭച്ഛിദ്രത്തിനുശേഷം ആറുമാസത്തിനകവും രക്തദാനം ചെയ്യാന്‍ പാടില്ല. മുലയൂട്ടുന്ന അമ്മമാരും ആര്‍ത്തവമുള്ള സ്ത്രീകളും രക്തദാനം ചെയ്യരുത്.