ക്തദാനം നടത്തേണ്ടി വരുമോ എന്ന പേടി കാരണം രക്തഗ്രൂപ്പ് തന്നെ മറച്ചുവെയ്ക്കുന്നുവരുണ്ട്. രക്തദാനത്തെ കുറിച്ചുള്ള അജ്ഞതയാണ് ഇതിന് കാരണം. എന്നാല്‍ ആര്‍ക്കും വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും രക്തം ആവശ്യം വന്നേക്കാമെന്ന് തിരിച്ചറിയണം. രക്തദാനമെന്നാല്‍ ജീവദാനം തന്നെയാണ്. 

എപ്പോള്‍ മുതല്‍ രക്തം ദാനം ചെയ്യാം? 

  • ആരോഗ്യവാനായ ഒരു വ്യക്തിക്ക് 18 വയസ്സ് മുതല്‍ രക്തം ദാനം ചെയ്യാം. 18 മുതല്‍ 60 വയസ്സ് വരെയാണ് രക്തദാനം നടത്താന്‍ ഏറ്റവും ഉചിതമായ പ്രായം. 
  • രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞത് 12.5g/dl എങ്കിലും ഉള്ളവര്‍ക്കാണ് രക്തദാനം നടത്താന്‍ കഴിയുക. 
  • 45 കിലോഗ്രാം തൂക്കമെങ്കിലും രക്തദാതാവിന് ഉണ്ടായിരിക്കണം. പ്രായത്തിനനുസൃതമായ തൂക്കം ഇല്ലെങ്കില്‍ രക്തദാനം നടത്താന്‍ സാധാരണഗതയില്‍ അനുവദിക്കാറില്ല. 
  • രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രീതിയിലുള്ള രോഗം ഉണ്ടായിരിക്കരുത്
  • ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുത്തവര്‍ കുറഞ്ഞത് ആറും മാസം കാലയളവില്‍ രക്തം ദാനം ചെയ്യരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍നിര്‍ദ്ദേശിക്കാറുണ്ട്. ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെയ്‌പ്പെടുത്തവര്‍ ആറ് മാസത്തേക്കും പേ വിഷബാധയ്ക്ക് കുത്തിവെയ്‌പ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം. 
  • രക്തമെടുക്കുന്ന സമയത്ത് സാധാരണ നിലയിലുള്ള രക്തസമ്മര്‍ദ്ദവും ശരീരതാപനിലയുമായിരിക്കണം.