കൊച്ചി: രക്തദാനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കൊച്ചി നഗരത്തില്‍  കെ.എസ്.ആര്‍.ടി.സി.യുടെ ഒരു എ.സി. ലോഫ്ളോര്‍ ബസ് സൗജന്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. മാതൃഭൂമിയും വി ഗാര്‍ഡുമാണ് സര്‍വീസ് സംഘടിപ്പിക്കുന്നത്. 

ഈ ബസ് പോകുന്ന വഴിയില്‍ ഇറങ്ങേണ്ടവര്‍ക്ക് അതില്‍ സൗജന്യമായി യാത്ര നടത്താം. രാവിലെ 8.30 ന് വൈറ്റില ഹബ്ബില്‍ വെ്ച്ചാണ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തത്. രാത്രി 8 ന് സര്‍വീസ് അവസാനിപ്പിക്കും.