ന്ധികളില്‍  ഉണ്ടാകുന്ന വേദനയാണ് സാധാരണയായി ആര്‍ത്രൈറ്റിസ് എന്ന് പറയുന്നത്. വേദനയ്ക്ക് പുറമേ തരിപ്പ്, സന്ധികളിലെ നീര്‍വീക്കം എന്നിവയാണ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍. ശരീരത്തിലെ ഒരു സന്ധിയെയോ ഏതാനും സന്ധികളെയോ നിരവധി സന്ധികളെയോ ഇത് ബാധിച്ചേക്കാം. ആര്‍ത്രൈറ്റിസിന് നിരവധി കാരണങ്ങളുണ്ട്. ചില ആര്‍ത്രൈറ്റിസുകള്‍ ചികിത്സയോട് നല്ല രീതിയി  പ്രതികരിക്കുകയും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാതെ സുഖപ്പെടുകയും ചെയ്യുന്നു. എന്നാല്‍  മറ്റുചില ആര്‍ത്രൈറ്റിസുകള്‍ സുഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളതും ചിലപ്പോള്‍ സ്ഥിരമായുള്ള അംഗവൈകല്യത്തിനും ഇടയാക്കുന്നതുമാണ്. 

ആര്‍ത്രൈറ്റിസിന്റെ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും തരിപ്പുമാണ്. ഇതിന് പുറമേ സന്ധി ബലഹീനതയും നീര്‍വീക്കവും ഒന്നോ അതില്‍  കൂടുതലോ സന്ധികളുടെ ചലനം പരിമിതപ്പെടുത്തുന്നതുമാകാം. സന്ധികളുടെ പുറത്തുള്ള ചര്‍മത്തില്‍  ചുവപ്പ് നിറവും ചൂടും അനുഭവപ്പെടും. 

ആര്‍ത്രൈറ്റിസ് പ്രധാനമായും രണ്ട് തരത്തിലുണ്ട്. വേദനയുള്ളതും വേദനരഹിതവും. അണുബാധയുള്ള ആര്‍ത്രൈറ്റിസ്, ആമവാതം, രക്തവാതം തുടങ്ങിയവയാണ് വേദനയുള്ള ആര്‍ത്രൈറ്റിസിന്റെ ഏതാനും ഉദാഹരണങ്ങള്‍. മുട്ടിലെ തേയ്മാനമാണ് വേദനരഹിത ആര്‍ത്രൈറ്റിസിന്റെ ഒരു ഉദാഹരണം. ഇതാണ് സാധാരണയായി കൂടുതല്‍  കണ്ടുവരുന്നതും. സന്ധിവേദന ഉണ്ടാകുന്ന ഭാഗം, സമയം, ക്രമം എന്നിവ കൂടാതെ സന്ധികളുടെ പുറമേ കാണുന്ന നീര്‍വീക്കം, ചൊറിച്ചില്‍  എന്നിവയിലൂടെ വേദനയുള്ളതും വേദനരഹിതവുമായ ആര്‍ത്രൈറ്റിസിനെ വേര്‍തിരിച്ചറിയാം.
 
സന്ധികളുടെ ക്ഷയത്തിന് നിരവധി കാരണങ്ങള്‍ ആക്കം കൂട്ടാം. ദൈനംദിന ഭാരിച്ച ജോലികളി  നിന്നുമുണ്ടാകുന്ന തേയ്മാനം, സന്ധികള്‍ക്ക് മുന്‍കാലങ്ങളി  ഉണ്ടായിട്ടുള്ള പരിക്ക്, മുന്‍കാല അണുബാധ, മോണോസോഡിയം യൂറേറ്റ് അല്ലെങ്കി  കാല്‍സ്യം പൈറോഫോസ്‌ഫേറ്റ് ഡൈഹൈഡ്രേറ്റ് ക്രിസ്റ്റലുകള്‍ എന്നിവയുടെ അടിഞ്ഞുകൂടുക , അല്ലെങ്കില്‍  ഓട്ടോഇമ്മ്യൂണ്‍ പ്രക്രിയ തുടങ്ങിയവയാണ് സാധാരണയായി സന്ധിവേദനകള്‍ ഉണ്ടാകുന്നതിനുള്ള കാരണങ്ങള്‍. 

അമേരിക്കയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകള്‍ക്ക് ആര്‍ത്രൈറ്റിസുണ്ട്. ഇത് കാലക്രമേണ കൂടാനാണ് സാധ്യത. ആര്‍ത്രൈറ്റിസുകളില്‍  മുട്ടുകളിലെ തേയ്മാനമാണ് വളരെ സാധാരണയായി കണ്ടുവരുന്നത്. 45 വയസ്സിന് മുകളിലുള്ള ആളുകളില്‍  19 മുതല്‍  30% പേരും കാല്‍ മുട്ടിലെ തേയ്മാനം ഉള്ളവരാണ്. 40% പുരുഷന്‍മാരിലും 47% സ്ത്രീകളിലും തങ്ങളുടെ ജീവിതകാലയളവില്‍  മുട്ടിലെ തേയ്മാനമുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശരീരഭാര സൂചിക (ബോഡി മാസ് ഇന്‍ഡെക്‌സ്) 30-  കൂടുതലാണെങ്കി  ഇത് 60%- ആയി വര്‍ധിക്കാം.

ആര്‍ത്രൈറ്റിസിന് മുന്നോടിയായി ക്ഷീണം, ശാരീരിക അസ്വസ്ഥത, വിഷാദരോഗം എന്നിവ അനുഭവപ്പെട്ടേക്കാം. ഇത് രോഗമുള്ളതിന്റെ സൂചനകളുമാകാം. ഈ ലക്ഷണങ്ങള്‍ ഇടയ്ക്കിടെ കൂടിയും കുറഞ്ഞുമുണ്ടാകാം. മിക്ക രോഗികളിലും രോഗലക്ഷണം സന്ധികളിലായിരിക്കില്ല മറ്റ് ശരീരഭാഗങ്ങളിലാകാം കണ്ടുവരുന്നത്. മുടികൊഴിച്ചില്‍ , ഒരു കണ്ണിന്  കാഴ്ചക്കുറവ്, വേദന, ചൊറിച്ചില്‍ , വായിലെ അള്‍സര്‍, ജനനേന്ദ്രിയങ്ങളിലെ അള്‍സര്‍, പേശികളിലെ വേദന, ശ്വസന പ്രശ്‌നം, ഭാരം കുറയുക, പനി തുടങ്ങിയവ ഇതി  ഉള്‍പ്പെടും.

രോഗ സ്ഥിരീകരണമാണ് ഫലപ്രദമായ ചികിത്സയിലേക്കുള്ള ആദ്യപടി. ആര്‍ത്രൈറ്റിസ് സ്ഥിരീകരിക്കാന്‍ ഡോക്ടര്‍മാര്‍ രോഗിയുടെ ലക്ഷണങ്ങള്‍ പരിഗണിക്കുകയും ശാരീരിക പരിശോധനയും തുടര്‍ന്ന് രക്ത പരിശോധനയും എക്‌സ് റേയും നടത്തി ഏത് തരം ആര്‍ത്രൈറ്റിസാണെന്ന് കണ്ടെത്തുന്നു. ഉദാഹരണത്തിന് ആമവാതമുള്ള ആളുകളിലെ രക്തത്തില്‍  റ്യൂമറ്റോയ്ഡ് ഫാക്ടേഴ്‌സ് എന്നറിയപ്പെടുന്ന ആന്റിബോഡികളും ആന്റി-സൈക്ലിക് സിട്രള്ളിനേറ്റഡ് പെപ്‌റ്റൈഡ് (സിസിപി) ആന്റിബോഡികള്‍, സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസസിനുള്ള (എസ്എ ഇ) ആന്റി ന്യൂക്ലിയര്‍ ആന്റിബോഡി എന്നിവയും ഉണ്ടാകും. 

ഡിസീസ് മോഡിഫൈയിങ് ആന്റിറ്യൂമാറ്റിക് മരുന്നുകള്‍ (ഡിഎംഎആര്‍ഡി), ബയോളജിക് റസ്‌പോണ്‍സ് മോഡിഫൈയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ആര്‍ത്രൈറ്റിസിനുള്ള ചികിത്സ.

ആര്‍ത്രൈറ്റിസ് തടയാന്‍ വ്യക്തമായ മാര്‍ഗങ്ങളൊന്നും ഇല്ലെന്നതാണ് വസ്തുത. എന്നാല്‍  ചില ആര്‍ത്രൈറ്റിസുകള്‍ ഉണ്ടാകുന്നത് വൈകിപ്പിക്കാനും രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. നിലവില്‍  ആരോഗ്യകരമായ സന്ധികള്‍ ഉള്ളവരാണെങ്കില്‍  അത് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍  ഏര്‍പ്പെടുക. അതിലൂടെ ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ട വേദനയും വൈകല്യവും ഒഴിവാക്കാം.

രോഗത്തിന് കാരണമാകുന്ന ഒഴിവാക്കാനാകാത്ത ഘടകങ്ങളുണ്ട്. അതേക്കുറിച്ച് ഒന്നും ചെയ്യാനാകില്ലെന്ന് അര്‍ഥം. പാരമ്പര്യമായി ആര്‍ത്രൈറ്റിസ് ഉള്ള കുടുംബങ്ങളില്‍  നിന്നുള്ള സ്ത്രീകളിലാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുത . എന്നാ  ചില ആര്‍ത്രൈറ്റിസുകള്‍ ഉണ്ടാകാന്‍ അങ്ങനെയാകണമെന്നുമില്ല. അതായത്, ചില സാഹചര്യങ്ങളില്‍  രോഗം വരാനുള്ള ചില സാധ്യതാഘടകങ്ങള്‍ മാറ്റാനാകും. ഏതാനും ആര്‍ത്രൈറ്റിസുകളുടെയും ബന്ധപ്പെട്ട മറ്റ് രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മാറ്റാന്‍ കഴിയുന്ന അപകടഘടകങ്ങളും ഇവയാണ്. മുട്ടുകളിലെ തേയ്മാനം - ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, ആമവാതം- പുകവലി പാടില്ല, രക്തവാതം- പഞ്ചസാരയുടെ അളവ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണക്രമം സ്വീകരിക്കുക, മദ്യം ഒഴിവാക്കുക. 
  
Content Highlights: World Arthritis Day 2021, Arthritis Causes and Treatments,Health