കൊറോണയുടെ വ്യാപനം അതിരൂക്ഷമായി തുടരുന്ന കാലികമായ സാഹചര്യത്തിലാണ് ഈ വര്‍ഷത്തെ മറവിരോഗദിനാചരണം കടന്ന് വരുന്നത് മറ്റ് പല അസുഖങ്ങളും കോവിഡിന്റെ തീവ്രതയെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത് പോലെ അല്‍ഷൈമേഴ്സ് രോഗം കോവിഡിന്റെ തീവ്രതയെ വര്‍ധിപ്പിക്കും എന്നതിന് ശാസ്ത്രീയമായ തെളിവുകള്‍ നിലവില്‍ ലഭ്യമായിട്ടില്ല.  പ്രായത്തിന്റെ അവശത ബാധിക്കുന്നവരില്‍ മാത്രമാണ് മറവിരോഗം സൃഷ്ടിക്കുന്ന സ്വാഭാവികമായ ആരോഗ്യപരമായ അവശതകളോടൊപ്പം കോവിഡ് കൂടി ബാധിക്കപ്പെട്ടാല്‍ അവസ്ഥ സങ്കീര്‍ണ്ണമാകുവാന്‍ സാധ്യതയുണ്ട്. പ്രായമായവരിലാണ് അല്‍ഷൈമേഴ്സ് കൂടുതലായി കാണപ്പെടുന്നതെങ്കിലും ചിലപ്പോള്‍ 40-50 വയസ്സ് മുതലുള്ളവരിലും ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

എന്താണ് അല്‍ഷൈമേഴ്സ് ?

വിവിധങ്ങളായ കാരണങ്ങളാല്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് ക്രമേണയുള്ള നാശം സംഭവിക്കുകയും ഇത് കാരണം ചിന്താശക്തി, ഓര്‍മ്മ, വിശകലനം ചെയ്യാനുള്ള കഴിവ്, തിരിച്ചറിവ് മുതലായവ നഷ്ടപ്പെട്ട് ദൈനംദിന ജീവിതചര്യകളില്‍ ഏര്‍പ്പെടാന്‍ സാധ്യമല്ലാതെ വരുന്ന അവസ്ഥയാണ് അല്‍ഷൈമേഴ്സ്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് സാധാരണയായി അല്‍ഷൈമേഴ്സ് കാണപ്പെടാറുള്ളതെങ്കിലും 40-50 വയസ്സിലും രോഗലക്ഷണങ്ങള്‍ ആരംഭിക്കും. എല്ലാ മറവിരോഗവും അല്‍ഷൈമേഴ്സ് അല്ല. പലതരത്തിലുള്ള മറവിരോഗങ്ങളുടെ ഗണങ്ങളില്‍ ഒന്നുമാത്രമാണിത്. 

അല്‍ഷൈമേഴ്സ് രോഗികളെ പരിചരിക്കുന്നവര്‍ കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. മറവിയാണ് അല്‍ഷൈമേഴ്സിന്റെ ഏറ്റവും വലിയ ലക്ഷണം. സ്വാഭാവികമായും കോവിഡ് കാലത്ത് രോഗബാധിതരായവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്ന് പറയുന്നതോടൊപ്പം രോഗബാധിതരായവര്‍ പരിചരിക്കുന്നവര്‍ കൂടി പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം.

2. മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം എന്നത് നിലവില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ അല്‍ഷൈമേഴ്സ് രോഗികള്‍ക്ക് എല്ലായ്പ്പോഴും ഈ കാര്യം ഓര്‍മ്മയുണ്ടാകണം എന്നില്ല. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക,  മുതലായ കാര്യങ്ങളില്‍ പരിചരിക്കുന്നവര്‍ എപ്പോഴും ശ്രദ്ധപുലര്‍ത്തണം. ഇത് കൃത്യമായി ഓര്‍മ്മിപ്പിക്കുകയും അനുസരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം.

4. സാമൂഹിക അകലത്തിന് കോവിഡ് പ്രതിരോധത്തിലുള്ള പ്രാധാന്യം വളരെ വലുതാണ്. എന്നാല്‍ മറവിരോഗമുള്ളവര്‍ ഇത് എപ്പോഴും ഓര്‍മ്മിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഇവരെ വീട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കുവാനോ മറ്റുള്ളവരുമായ ഇടപഴകുവാനോ അനുവദിക്കരുത്. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുമ്പോള്‍ വാശിയോ ദേഷ്യമോ ഒക്കെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കാര്യങ്ങളെല്ലാം പരിചരിക്കുന്നവര്‍ ഓര്‍മ്മിക്കുകയും പരമാവധി ക്ഷമയും സഹനവും കാണിക്കുകയും വേണം.

5. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയുള്ള മറവിരോഗം കൃത്യമായ ചികിത്സ നടത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഭേദമാക്കാവുന്നതാണ്.  വൈറ്റമിനുകളുടെ കുറവ്, തൈറോയിഡ് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ, തലച്ചോറില്‍ രക്തം കെട്ടുന്ന അവസ്ഥ, ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി (ഓട്ടോ ഇമ്യൂണ്‍) തകരാര്‍ സംഭവിക്കുക മുതലായവ മൂലമാണ് ഈ മറവി രോഗങ്ങള്‍ സംഭവിക്കുന്നത്. ഇത്തരത്തിലുള്ള അസഖങ്ങളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ നിര്‍ബന്ധമായും ആശുപത്രി സന്ദര്‍ശിച്ച് ചികിത്സ നേടണം. മാത്രമല്ല നേരത്തെ ഈ രോഗം തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചവരാണെങ്കില്‍ കൃത്യമായ ഇടവേളകളിലുള്ള പരിശോധനകള്‍ക്കും മുടക്കം വരുത്താന്‍ പാടില്ല.

9. രോഗിക്ക് മറവി രോഗത്തിന് പുറമെ മറ്റേതെങ്കിലും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവര്‍ത്തകരുമായോ ഡോക്ടറുമായോ ബന്ധപ്പെട്ട് ചികിത്സ ഉറപ്പ് വരുത്തണം.

10. പരിചരിക്കുന്നവര്‍ പ്രാഥമികകാര്യങ്ങളായ സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹ്യ അകലം എന്നിവയില്‍ നിര്‍ബന്ധമായും നിഷ്‌കര്‍ഷ പുലര്‍ത്തണം.

11. രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടി വരികയാണെങ്കില്‍ ഒരു കാരണവശാലും അദ്ദേത്തെ ക്യൂവില്‍ നിര്‍ത്തുകയോ മറ്റ് തിരക്കുള്ള ഭാഗങ്ങളില്‍ ഇടപഴകാന്‍ അനുവദിക്കുകയോ ചെയ്യരുത്. മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ രോഗി വിട്ടുവീഴ്ച ചെയ്യുന്നില്ല എന്നും പരിചരിക്കുന്നവര്‍ ഉറപ്പ് വരുത്തണം.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ന്യൂറോളജി വിഭാഗം കണ്‍സല്‍ട്ടന്റാണ് ലേഖിക)

Content Highlights: World Alzheimer's Day 2021, Alzheimer's patient care during coronavirus, Health