റവി രോഗം ഇന്നൊരു വില്ലനാണ്. കേരളത്തില്‍ മറവിരോഗം അഥവാ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ജീവിതശൈലിയും മറവിരോഗം കൂടാന്‍ കാരണമാണ്. ജീവിതരീതികളില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ മറവിരോഗത്തെ പ്രതിരോധിക്കാം. 

മറവിരോഗത്തെ പ്രതിരോധിക്കാന്‍ പത്ത് മാര്‍ഗങ്ങള്‍ ഇതാ

 • പുകവലി വര്‍ജിക്കുക, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക, നിയന്ത്രണവിധേയമാക്കുക
 • പോഷകപൂര്‍ണമായ സമീകൃതാഹാരം കഴിക്കുക
 • നിത്യേന വ്യായാമം ചെയ്യുക, എയ്റോബിക്, നടത്തം, നീന്തല്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുക
 • കഴിയുന്നതും സ്വന്തമായി വാഹനമോടിക്കുക. ഡ്രൈവിങ് തലച്ചോറിലെ കോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയശേഷി വര്‍ധിപ്പിക്കുന്നു.
 • തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന കളികളായ പദപ്രശ്നം, സുഡോകു, ചെസ്, അക്ഷരശ്ലോകം , അന്താക്ഷരി എന്നിവ പരിശീലിക്കുക. ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത് അഭിപ്രായം പറയാം.
 • എല്ലാ വര്‍ഷവും ശാരീരിക പരിശോധന നടത്തുക. തൈറോയ്ഡ് മുതലായ ഹോര്‍മോണുകള്‍ ഇടവേളകളില്‍ പരിശോധിക്കണം. 
 • ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് തലയ്ക്ക് ക്ഷതം പറ്റി മറവിരോഗം ഉണ്ടാകുന്നത് തടയും
 • മാനസികമായി എപ്പോഴും ഊര്‍ജസ്വലരാവാന്‍ ശ്രമിക്കുക.
 • വിഷാദം ഉണ്ടെങ്കില്‍ ചികിത്സ തേടുക
 • ദിവസം ആറ് മുതല്‍ എട്ട് മണിക്കൂര്‍വരെ ഉറങ്ങാന്‍ സമയം കണ്ടെത്തുക.
 • വെറുതേയിരിക്കുമ്പോള്‍ അക്വേറിയത്തിലെ മീനിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുക. അത് തലച്ചോറിലെ നാഡീകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കും.

Content Highlight: prevent dementia, Prevent Dementia, alzheimers