കൊച്ചി: നിപ രോഗലക്ഷണങ്ങളുമായി ഒരു രോഗിയെക്കൂടി ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വടക്കന്‍ പറവൂര്‍ മന്നം സ്വദേശിയായ യുവതിയാണ് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്.

നിപക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതുകൊണ്ട് മാത്രമാണ് പ്രത്യേക നിരീക്ഷണത്തില്‍ വെക്കുന്നത്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 

അതേ സമയം നിപാ രോഗബാധയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പഠിച്ചിരുന്ന കോളേജില്‍ നിന്ന് പന്നി ഫാമിലേക്ക് ഭക്ഷ്യാവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്ന വ്യക്തിയും ശാരീരിക അസ്വസ്ഥതകളോടെ ചികിത്സ തേടിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. 

തൃശൂരില്‍ 14 സ്ത്രീകളും, 20 പുരുഷന്മാരുമടക്കം 34 പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ മുന്‍പ് പനിയുമായി ചികിത്സതേടിയെത്തിയവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. 

നിപാബാധിതനായ വിദ്യാര്‍ഥിയുടെ സ്വദേശമായ വടക്കേക്കരയില്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

Content Highlights: Nipah