രിനം പഴംതീനി വവ്വാലുകളുടെ ശരീരത്തില്‍ ഒളിഞ്ഞിരിക്കുന്ന വൈറസാണ് നിപ. നിപയുടെ സ്വാഭാവിക വാഹകരാണ് വവ്വാല്‍. വവ്വാലിന്റെ കാഷ്ഠത്തിലൂടെയും മറ്റ് സ്രവങ്ങളിലൂടെയും മൃഗങ്ങളിലും മനുഷ്യരിലും എത്തും.

വവ്വാലിന് നിപയെക്കൊണ്ട് ഉപദ്രവമൊന്നുമില്ല. പരസ്പര സഹവര്‍ത്തിത്വത്തോടെ (co-evolution) കഴിയുന്നവരാണ് വവ്വാലും നിപയും. വവ്വാലില്ലെങ്കില്‍ നിപയ്ക്ക് നിലനില്പില്ല. അതുകൊണ്ടുതന്നെ വവ്വാലിനെ ഈ വൈറസ് ബാധിക്കുകയുമില്ല. ഡെങ്കി വൈറസും ഈഡിസ് കൊതുകും തമ്മിലും ഇതേ ബന്ധമാണ്.    

mathrubhumi
വവ്വാല്‍ കടിച്ച പഴങ്ങളിലൂടെ രാജ്യത്ത് നിപ വൈറസ് പടരുമെന്ന് മാതൃഭൂമി 10 വര്‍ഷം മുന്‍പ് നല്‍കിയ വാര്‍ത്ത. 2008 ഏപ്രില്‍ 13ന് പുറത്തിറങ്ങിയ പത്രത്തിന്റെ ഒന്നാം പേജിലാണ് ഈ വാര്‍ത്ത വന്നത്

ഓരോ ദേശത്തിനനുസരിച്ചും നിപയും സ്വഭാവവും രൂപവും മാറും. മലേഷ്യയില്‍ കണ്ട നിപയല്ല ഓസ്ട്രേലിയയില്‍ കണ്ടത്. ഈ രണ്ടിടത്തും കണ്ടയിനമല്ല ബംഗ്ലാദേശില്‍ കണ്ടത്. റൈബോ ന്യൂക്ലിക് ആസിഡിലെ (ആര്‍.എന്‍.എ.) മാറ്റമാണ് കാരണം.