കോഴിക്കോട്: നിപ്പ വൈറസ് ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ്. കോഴിക്കോട് ഡിഎംഒ പേരില്‍ സീല്‍ സഹിതമാണ്‌ സന്ദശം പ്രചരിപ്പിച്ചത്. 
 
എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മറ്റൊരു സീലാണ് ഉപയോഗിച്ചിരിക്കുന്നത്. വ്യാജ രേഖ ചമക്കല്‍ ഉള്‍പ്പെടെ ക്രിമിനല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്താവുന്ന കേസാണ് ഇത്. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. 
 
 
നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്നത് നുണയാണ്. സാഹചര്യം മുതലെടുത്ത് തല്‍പ്പര കക്ഷികള്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.
 
content highlight: Nipah; chicken is the main cause, fake whatsapp message with DMO's fake seal