കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്കുള്ള പ്രതിരോധമരുന്നെന്ന പേരില്‍ വ്യാജമരുന്ന് വിതരണം ചെയ്തു. മണാശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്തത്. മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. 

വെള്ളിയാഴ്ച്ചയാണ് മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാരാണ് ഡോക്ടറില്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്. പ്രദേശത്ത് ഒരാള്‍ നിപ്പ ബാധിച്ച്  മരിച്ചിരുന്നു. ഇതാണ് ജനങ്ങളെ ഭീതിയാഴ്ത്തിയതും ഹോമിയോ ആശുപത്രിയില്‍ വിതരണം ചെയ്ത മരുന്ന് കഴിക്കാന്‍ പ്രേരിപ്പിച്ചതും. മരുന്ന് കഴിച്ച 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്കിയിട്ടില്ലെന്ന് ഹോമിയോ ഡിഎംഒ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. നിപ്പയ്ക്ക് ഹോമിയോ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നതാണ്.

content highlights:Fake vaccine distribution in Kozhikode on nipah virus