നിപ്പ വൈറസിനെതിരേ മരുന്നില്ല. എന്നാല്‍ മറ്റേതു വൈറസ് രോഗത്തെയും പോലെ സ്വയം നിയന്ത്രിത രോഗമാണ്. നിപ്പ വൈറസിനെ ആദ്യം കണ്ടെത്തിയത് മലേഷ്യയിലാണ്. 1998-ല്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു കണ്ടെത്തല്‍. രോഗം കണ്ടെത്തിയെ കാംപുങ് സുഗാംയ് നിപ മേഖലയുടെ പേരിലാണ് പിന്നീട് വൈറസ് അറിയപ്പെട്ടത്. നൂറിലധികം മനുഷ്യരും അന്ന് മരിച്ചു.
പന്നികളായിരുന്നു അന്ന് ഈ വൈറസിനെ പകര്‍ത്തിയത്. പിന്നീട് കംബോഡിയ, തായ്ലന്ഡ് എന്നിവിടങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. 2004 -ല്‍ നിപ ബംഗ്ലാദേശിലുമെത്തി. റ്റീറോപ്പസ് വിഭാഗത്തില്‍പെട്ട വവ്വാലുകള്‍ കടിച്ച ഈത്തപ്പഴങ്ങളില്‍നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് അന്നത്തെ പഠനങ്ങളില്‍ കണ്ടെത്തി. വൈറസ് ബാധയേറ്റവരെ പ്രത്യേക ശ്രദ്ധയോടെ തീവ്ര പരിചരണ യൂണിറ്റില്‍ പരിപാലിക്കുകയാണ് പോംവഴി. വൈറസ് ശരീരത്തില്‍ കടന്നാല്‍ അഞ്ചുമുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണം കണ്ടുതുടങ്ങും.
പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണം. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസതടസ്സം ഉണ്ടാവാം. രക്തപരിശോധനയിലൂടെ സ്ഥിരീകരിക്കാം
രോഗിയെ പരിചരിക്കുന്നവര്‍ കൈയുറയും മാസ്കും ധരിക്കണം. കൈ സോപ്പുപയോഗിച്ച് ഇടവിട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം.
രോഗം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല.രോഗ പ്രതിരോധമാണ് ഏറ്റവും പ്രധാനം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാല്‍ അണുബാധാ നിയന്ത്രണ പ്രവര്‍ത്തനങ്ങളും, ശരിയായ രോഗ ചികിത്സ നഴ്സിംഗ് പരിചരണ രീതികളും രോഗപ്പകര്‍ച്ച നിയന്ത്രിക്കാന്‍ അനിവാര്യമാണ്.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ രോഗബാധയുണ്ടാകാം.വവ്വാലുകള്‍ ധാരാളമുള്ളസ്ഥലങ്ങളില് നിന്ന് തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് കുടിക്കരുത്.വവ്വാലുകള്‍ കടിച്ച ചാമ്പക്ക, പേര, മാങ്ങ പോലുള്ള പഴങ്ങള്‍ കഴിക്കരുത്.
രോഗിയുമായി സമ്പര്‍ക്കമുണ്ടായ ശേഷം കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരുരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുക. രോഗി കിടക്കുന്ന സ്ഥലത്തുനിന്ന് അകലം പാലിക്കുക. രോഗിയുടെ വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകി ഉണക്കുക
മൃതദേഹം കൊണ്ടുപോകുമ്പോള്‍ മുഖവുമായും ശരീരസ്രവങ്ങളുമായും സമ്പര്‍ക്കം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക മൃതദേഹം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കണം
മാസ്ക്, കയ്യുറകള്‍, ഗൗണ്‍ എന്നിയൊക്കെ രോഗിയുമായി ഇടപെടുമ്പോള്‍ ഉടനീളം ഉപയോഗിക്കുക രക്തവും, സ്രവങ്ങളും പരിശോധനക്കായി എടുക്കുമ്പോഴും ട്യൂബ് ഇടുന്നതുപോലുള്ള അവസരങ്ങളിലും മാസ്കുകള്‍ ഉപയോഗിക്കണം.