നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതുമായി ബന്ധപ്പെട്ട അവലകോനങ്ങള്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു. വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കും. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. ഒരു ഘട്ടത്തിലും കുട്ടിക്ക് കോവിഡ് പോസിറ്റീവായിരുന്നില്ലെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടികളിലാണ്. പ്രാഥമിക സമ്പര്‍ക്കത്തിന്റെ പട്ടിക ആയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്.