താണ് ആ പത്ത് കാര്യങ്ങൾ

  1. രോഗി കൃത്യതയോടെ പറയുന്ന രോഗചരിത്രം തന്നെയാണ് രോഗനിർണയത്തിന് ഏറ്റവും സഹായകമാകുന്ന ഘടകം. രോഗചരിത്രം കേട്ടതിനു ശേഷം ഒരു പ്രാഥമിക നിഗമനത്തിലെങ്കിലും എത്തിച്ചേരാൻ കഴിഞ്ഞില്ലെങ്കിൽ തുടർ പരിശോധനയിലൂടെയും മറ്റു ടെസ്റ്റുകളിലൂടെയും രോഗം നിർണയിക്കാനുള്ള സാധ്യത വിരളം 
  2. പലരുടെയും രോഗം ശരീരത്തിനാണെങ്കിലും പ്രശ്‍നം മനസ്സിനാണ്. രോഗഭയമാണ് രോഗത്തേക്കാളേറെ അവരെ ഡോക്ടറുടെ അടുത്ത് എത്തിക്കുന്നത്. രോഗത്തെക്കുറിച്ചുള്ള പേടി സാധാരണക്കാരുടെ ഇടയിലാണ് കുറവ്. അങ്ങനെഉള്ളവരെ ചികിത്സിക്കുന്നതാണ് എളുപ്പം 
  3. അസാധാരണ രോഗങ്ങൾ അസാധാരണം തന്നെ. എന്നാൽ അസാധാരണ ലക്ഷണങ്ങളുമായി സാധാരണ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടെന്നുവരാം. 
  4. രോഗനിർണയത്തിന് ഊണുറക്കമുപേക്ഷിച്ചു  കൂടെ നിന്ന് പരിചരിക്കുന്നബന്ധുവിന്റെയും ഡ്യൂട്ടിയിലുള്ള സിസ്റ്ററിന്റെയും നിരീക്ഷണങ്ങൾ സഹായിച്ചെന്ന് വരാം. അവരെയും കേൾക്കണം.
  5. ഏറ്റവും അടുത്ത ബന്ധുക്കളുടെ ചികിത്സ വിശ്വാസമുള്ള സഹപ്രവർത്തകരെ ഏൽപ്പിക്കുന്നതാണ് നല്ലത്. വൈകാരികബന്ധങ്ങൾ ചികിത്സാ സ്വാതന്ത്ര്യത്തെയും പ്രൊഫഷനൽ സമീപനത്തെയും തടസ്സപ്പെടുത്താം.
  6. എന്തൊക്കെ പറഞ്ഞാലും എത്ര ബോധനം നടത്തിയാലും സമൂഹത്തിൽ വേരുറച്ചു പോയ പരമ്പരാഗത വിശ്വാസങ്ങളെയും ധാരണകളെയും തുടച്ചു നീക്കാൻ കഴിഞ്ഞെന്നു വരികയില്ല. ആഹാര പഥ്യം തന്നെ ഉദാഹരണം. അത്തരം വിശ്വാസങ്ങൾ തുടരാനനുവദിക്കുന്നതാണ് നല്ലത്‌. 
  7. ഒരു ഡോക്ടർ എന്നും നല്ലൊരു വിദ്യാർഥിയും അധ്യാപകനും ആയിരിക്കണം. പഠിപ്പിക്കുന്നതു പോലെ പഠിക്കാൻ നല്ലൊരു മാർഗമില്ല.  അത്ഭുതകരമെന്നു പറയട്ടെ , പഠിക്കുന്ന കാര്യങ്ങൾ പലപ്പോഴും അന്നുതന്നെ ഉപകാരപ്പെടാറുണ്ട്.
  8. അത്യാസന്ന നിലയിലുള്ള രോഗിയുടെ ബന്ധുക്കൾ വീട്ടിൽ കൊണ്ടുപോകാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. വേണ്ടപ്പെട്ടവരെയും ബന്ധുക്കളെയും കണ്ടുകൊണ്ട് വീടിന്റെ സ്വകാര്യതയിൽ വിടപറയാനുള്ള ആഗ്രഹത്തിന് തടസ്സം നിൽക്കാതെയിരിക്കുന്നതാണ് നല്ലത്.
  9. മനുഷ്യന്റെ ആരോഗ്യം മാത്രമായി നമുക്ക് വേർതിരിച്ചു കാണാനാവുകയില്ല. മനുഷ്യന്റെ സ്വാസ്ഥ്യം ഉറപ്പാക്കണമെങ്കിൽ പ്രകൃതിയുടെയും സമസ്ത ജീവജാലങ്ങളുടെയും ആരോഗ്യം ഉറപ്പാക്കുന്ന ഒരു ഏക ആരോഗ്യ സമീപനമാണ് (one health )ഉണ്ടാകേണ്ടത്.
  10. നമ്മുടെ ലൈഫ് സ്റ്റൈൽ ആയപ്പോഴാണ് ലൈഫ്‌സ്റ്റൈൽ രോഗങ്ങൾ തലപൊക്കിയത്. ജീവിത ശൈലീ രോഗങ്ങളെ തടയാൻ പഞ്ച ശീലങ്ങൾ ഉപകരിക്കും. നല്ല ഭക്ഷണം, കൃത്യമായ വ്യയാമം, സുഖനിദ്ര, ലഹരിവർജനം, യോഗ-ധ്യാനം എന്നിവയാണ് ആ അഞ്ചു ശീലങ്ങൾ.

(ആലപ്പുഴ ​ഗവ.ടി.ഡി. മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാ​ഗം പ്രൊഫസറാണ് ലേഖകൻ) 

Content Highlights: National Doctor's Day 2021, Dr. B. Padmakumar shares his professional experience, Health