ഇന്ന് ദേശീയ ഡോക്ടേര്‍സ് ദിനം. കോവിഡ് മഹാമാരിയുടെ കാലത്ത് ആതുരസേവന രംഗത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന് ഡോക്ടര്‍മാര്‍ക്ക് ആദരമര്‍പ്പിക്കുകയാണ് രാജ്യം. ഡോക്ടര്‍മാര്‍ നമുക്ക് അഭിമാനമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മാതൃഭൂമി മോണിങ് ഷോയില്‍ പറഞ്ഞു

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമെല്ലാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പ്രായം ചെന്ന ആളുകളെപ്പോലും കോവിഡ് മുക്തരാക്കാന്‍ നമുക്ക് സാധിച്ചത് ഡോക്ടര്‍മാരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. 93 വയസുള്ള ആളെ പോലും രക്ഷിക്കാന്‍ സാധിച്ചു.