കോവിഡ് 19 കാലത്ത് ജീവന്‍ പണയം വെച്ചുകൊണ്ട് സേവനമര്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ദേശീയ ഡോക്ടേഴ്‌സ് ദിനത്തില്‍ കാവ്യോപഹാരവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോഴിക്കോട് നരിക്കുനി ജി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളാണ് 'രക്ഷകര്‍ക്ക് ഹൃദയാദരം' എന്ന പേരില്‍ കവിതാസമാഹാരം പുറത്തിറക്കിയത്. എഴുത്തും ടൈപ്പ് സെറ്റിങ്ങും ലേഔട്ടും ഡിസൈനുമെല്ലാം കുട്ടികള്‍ തന്നെയാണ്.
ഒന്‍പത് വിദ്യാര്‍ഥികളുടെ മനോഹരമായ കവിതകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അതിജീവിക്കാം ഒന്നായി (അനുശ്രീ പി.), ഹൃദയത്തില്‍ നിന്നും (അഭിനവ് വി.പി.), ജീവരക്ഷകര്‍ (അഹ്‌സന വി.പി.), പനിനീര്‍ പുഷ്പങ്ങള്‍ (അബിദ സെല്‍വരാജ്), പെയ്‌തൊഴിയാത്ത പേമാരി (ക്ഷേത്രരാജ്), വൈദികന്‍ (രചനാ പാര്‍വതി), വിജനതയിലെ മാലാഖമാര്‍ (അപര്‍ണ ചന്ദ്രന്‍), പുതിയ ദൈവം (അലന്‍ എം.), നന്ദി വാക്ക് (സ്വാതി കൃഷ്ണ) എന്നിവയാണ് ഈ ഒന്‍പത് കവിതകള്‍.
പൂജ എസ്. റെനിയുടേതാണ് ടൈപ്പിങ്. ലിറ്റില്‍ കൈറ്റ്‌സ് പ്രതിനിധി മുഹമ്മദ് റോനക്ക് ബി.എസിന്റേതാണ് ഡിസൈനും ലേഔട്ടും. കവിതകള്‍ വായിക്കാം.
Content Highlights: National Doctor's Day 2020, poems by school students to salute doctors