വാഴപ്പള്ളി കൂത്രപ്പള്ളി വീട്ടിലെ വളപ്പിലെത്തിയാല്‍ ഡോ.ബോബന്‍ തോമസ് കര്‍ഷകനായി മാറും. സ്വീകരണ മുറിയിലെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ചുണ്ടില്‍ സംഗീതം.
വിശ്രമവേളയില്‍ പേപ്പറില്‍ കോറിയിടുന്നത് കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളുമാകാം. ഡോ.ബോബന്‍ തോമസിനെ വ്യത്യസ്തനാക്കുന്നത് ഇതിനുമപ്പുറം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള മനസ്സുകൂടിയാണ്. തന്റെ വരുമാനത്തിന്റെ ഏറിയപങ്കും സഹായങ്ങള്‍ക്കാണ് മാറ്റിവെയ്ക്കുന്നത്. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക്സ് സര്‍ജനായ ഡോക്ടര്‍ തിരക്കിലാണ്. ഇതൊന്നും തന്റെ ആതുരസേവനത്തെ ബാധിക്കരുതെന്ന നിര്‍ബന്ധവും അദ്ദേഹത്തിനുണ്ട്.
ബംഗളൂരു സെന്റ് ജോണ്‍സ് കോളേജില്‍നിന്ന് എം.ബി.ബി.എസ്. ബിരുദവും കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്ന് എം.എസ്. ബിരുദവും നേടി. 1986-ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറായി സേവനം തുടങ്ങി.
2013-ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഡോ.ബോബന്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്. ഇപ്പോള്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ എത്തി ജോലിചെയ്യുന്നു. ചങ്ങനാശ്ശേരി ക്രിസ്റ്റീന ഐ ക്ലിനിക് ഉടമ ഡോ.ആന്‍സിയാണ് ഭാര്യ. സച്ചിന്‍, രോഹന്‍ എന്നിവര്‍ മക്കളും, നീതു, സ്റ്റെഫി എന്നിവര്‍ മരുമക്കളും.
Content Highlights: National Doctor's Day 2020 he is a doctor, farmer and singer